
റിയാദ്: കെഎംസി സി ‘സൂപ്പര്‍ കപ്പ്-2025’ ഫൂട് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് വര്‍ണാഭമായ തുടക്കം. ശിഫ ദുറത്ത് അല്‍ മലാബ് സ്‌റ്റേഡിയത്തില്‍ കലാ, സംസ്‌കാരിക പരിപാടികളോടെ ആയിരുന്ന ഉദ്ഘാടനം. ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ സാനിന്‍ വാസിം, അല്‍ റയാന്‍ പോളിക്ലിനിക്ക് മാനേജിങ് ഡയരക്ടര്‍ മുഷ്ത്താഖ് മുഹമ്മദ് അലി എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ അധ്യക്ഷത വഹിച്ചു. സനിന്‍ വാസിം കിക്കോ ഫ് നിര്‍വഹിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. ജനറല്‍ സെ ക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും ചീഫ് കോര്‍ഡിനേറ്റര്‍ മുജീബ് ഉപ്പട നന്ദിയും പറഞ്ഞു.

റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ എ ഡിവിഷനിലെ എട്ട് ടീമുകള്‍ മാറ്റുരക്കും. സന്തോഷ് ട്രോഫി, ദേശീയ ഐ ലീഗ് താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങും. എട്ട് ജില്ലാ കമ്മറ്റികള്‍ അണിനിരക്കുന്ന പ്രത്യേക മത്സരങ്ങളും നടക്കും. ആദ്യ മത്സരത്തില്‍ മലപ്പുറം ജില്ലാ ടീമിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കണ്ണൂര്‍ തകര്‍ത്തു.

എ ഡിവിഷന്‍ മത്സരത്തില്‍ അസീസിയ സോക്കര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴസ് എ്‌സി വാഴക്കാടിനെ മുട്ടുകുത്തിച്ചു. ബ്ലാക്ക് ആന്റ് വൈറ്റ് റെയിന്‍ ബോ എഫ്‌സിയും യൂത്ത് ഇന്ത്യ സോക്കറും തമ്മില്‍ നടന്ന രണ്ടാം മത്സരം സമനിലയില്‍പിരിഞ്ഞു.

സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകരിച്ച ദേശീയ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ രണ്ടുമാസം മത്സരം നീണ്ടുനില്‍ക്കും. അന്താരാഷ്ട്ര നിലവാരമുളള സ്‌റ്റേഡിയത്തില്‍ എയര്‍കണ്ടീഷന്‍ ഗാലറിയ്ക്കു പുറമെ അയ്യായിരം പേര്‍ക്കിരിക്കാവുന്ന ഗാലറി സൗകര്യവും ഉണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





