Sauditimesonline

AZEEZ ADUKKA 3
അബ്ദുല്‍ അസീസ് മുഹമദ് അട്കയുടെ വിയോഗം; വിശ്വസിക്കാനാകാതെ സുഹൃത്തുക്കള്‍

ലഹരിക്കെതിരെ പ്രാദേശിക കൂട്ടായ്മകള്‍ ഇടപെടണം: റിസ വെബിനാര്‍

റിയാദ്: വര്‍ധിച്ചുവരുന്ന ലഹരിവ്യാപനം ഫലപ്രദമായി നിയന്ത്രിക്കുവാന്‍ പ്രാദേശിക സംഘടനകളുടെ കൂട്ടായ ഇടപെടല്‍ അനിവാര്യമാണെന്ന് അന്താരാഷ്ട്ര എന്‍ജിഓ സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ലഹരി വിരുദ്ധ പരിപാടി ‘റിസ’ ‘പ്രവാസി ലീഡേഴ്‌സ് മീറ്റ്’ വെബിനാര്‍. സൗദി അറേബ്യയിലെ റിയാദ്, ഈസ്‌റ്റേണ്‍ പ്രൊവിന്‍സ്, ജിദ്ദ എന്നീ പ്രവിശികളില്‍നിന്നുള്ള പ്രവാസി നേതാക്കള്‍ പങ്കെടുത്തു.

പ്രവാസി നേതാക്കള്‍ ഒരുമിച്ച് നാട്ടില്‍ ഓരോ ജില്ലയിലും തങ്ങള്‍ക്കാവും വിധം ലഹരി ഉപയോഗവും വ്യാപനവും തടയുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണം. ഇതിനു ‘റിസ’യുടെ ശ്രമങ്ങള്‍ക്ക് എന്‍ആര്‍കെ ഫോറം പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് വെബിനാര്‍ ഉദ്ഘാടനം ചെയ്ത റിയാദ് എന്‍ആര്‍കെ ഫോറം ചെയര്‍മാന്‍ സിപി മുസ്തഫ പറഞ്ഞു.

സമഗ്ര ബോധവത്കരണത്തിലൂടെ ഓരോ കുടുംബാംഗത്തെയും ലഹരിയുടെ കെണിയില്‍ പെടാതെ സംരക്ഷിക്കുവാന്‍ അടിസ്ഥാന നടപടികള്‍ അനിവാര്യമാണ്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക കൂട്ടായ്മകളുടെ സഹായത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും നഗരഗ്രാമ വ്യത്യാസമില്ലാതെ പ്രവാസി ലഹരി വിരുദ്ധ കൂട്ടായ്മകള്‍ രൂപീകരിക്കും. ഇതിനായി ജില്ലകളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് റിസ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കാന്‍ സന്നദ്ധമാണ്. ഇതിനുളള കര്‍മ്മ പദ്ധതി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് അവതരിപ്പിച്ചു.

റിസ കണ്‍സള്‍ട്ടന്റ് ഡോ. എ. വി ഭരതന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി ഈ രംഗത്ത് റിസ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പ്രവാസി നേതാക്കള്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി. റിയാദില്‍ നിന്നു മാധ്യമപ്രവര്‍ത്തകന്‍ ഷംനാദ് കരുനാഗപ്പള്ളി, ഇബ്രാഹിം കരീം, ബിനോയ് മാത്യു, ജിദ്ദയില്‍ നിന്ന് കേരളാ പൗരാവലി നേതാക്കളായ ഉണ്ണി തെക്കേടത്ത്, മിര്‍സാ ശരീഫ്, അനസ് ഓച്ചിറ, സലാഹ് കാരാടന്‍, ദമ്മാമില്‍ നിന്നു ഡോ. സജീവ്, ലിനാദ്, സുഹൈല്‍, സക്കീര്‍ വള്ളക്കടവ്, സൈഫ് മുക്കം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

റിയാദില്‍ നിന്നു അലക്‌സ് കൊട്ടാരക്കര, ഫൈസല്‍ പൂനൂര്‍, കഌറ്റസ് തിരുവന്തപുരം എന്നിവരും ദമ്മാമില്‍ നിന്നു ഇസ്മായില്‍ നൗഷാദും ജിദ്ദയില്‍ നിന്നു കബീര്‍ കൊണ്ടോട്ടിയും ലീഡേഴ്‌സ് മീറ്റിന്റെ കോഡിനേറ്റര്‍മാരായിരുന്നു. പ്രവാസി ലീഡേഴ്‌സ് മീറ്റ് ഓണ്‍ലൈന്‍ സെഷന്‍ രണ്ടാം എഡിഷന്‍ ഓഗസ്റ്റില്‍ സംഘടിപ്പിക്കുമെന്നും റിസാഅറിയിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top