
റിയാദ്: ന്യൂസനയ്യ ഏരിയ ഒന്‍പതാമത് ഏരിയ സമ്മേളനം ഓഗസ്റ്റ് 8ന് നടക്കും. പന്ത്രണ്ടാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് സമ്മേളനം. ന്യൂസനയ്യഏരിയ പ്രസിഡന്റ് നിസാര്‍ മണ്ണഞ്ചേരിയുടെ അധ്യക്ഷതയില്‍ ലോഗോ പ്രകാശനം നടന്നു. കേളി കേന്ദ്ര കമ്മിറ്റി അംഗം ഷാജി റസാഖ് ഏരിയ സെക്രട്ടറി ഷിബു തോമസിനു ലോഗോ കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.

ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ബൈജു ബാലചന്ദ്രന്‍, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ താജുദീന്‍, അബ്ദുല്‍കലാം, അബ്ദുല്‍ നാസര്‍, ഷാമല്‍രാജ്, സജീഷ്, സതീഷ് കുമാര്‍, മധുഗോപി, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷൈജു ചാലോട്, കരുണാകരന്‍ മണ്ണടി, രാജേഷ് കുമാര്‍, ബേബിചന്ദ്രകുമാര്‍ എന്നിവര്‍ അഭിവാദ്യംപ്രസംഗിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ തോമസ് ജോയി സ്വാഗതവും കണ്‍വീനര്‍ രാജേഷ് ഓണക്കുന്ന് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





