Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

മൈതാനിയില്‍ മലപ്പുറം നിറഞ്ഞാടി; പ്രതിരോധിക്കാനാകാതെ ആലപ്പുഴ

റിയാദ്: ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പില്‍ ജില്ലാ മത്സരങ്ങളില്‍ ആലപ്പുഴയെ തകര്‍ത്ത് മലപ്പുറം സെമിയില്‍. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് മലപ്പുറം മൈതാനിയില്‍ നിറഞ്ഞാടിയത്. കളി അവസാനിച്ചതോടെ ആവേശഭരിതരായ കാണികള്‍ ആഹഌദ നൃത്തവുമായി കളത്തിലിറങ്ങിയ കാഴ്ചയും അവസ്മരണീയമായി. ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ കോഴിക്കോട്, പാലക്കാട് മത്സരം സമനിലയില്‍ കലാശിച്ചതോടെ ഇരു ടീമുകളും സെമിയിലേക്ക് മുന്നേറി. സെമിയിലേക്കെത്താന്‍ ഇരു ടീമുകള്‍ക്കും സമനില മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ.

കഴിഞ്ഞ മത്സരത്തിലെ അതേ ഗോളടി മികവ് തുടര്‍ന്ന മലപ്പുറം കളിയുടെ മുഴുവന്‍ സമയത്തും മേധാവിത്വം നിലനിര്‍ത്തി. കളി തുടങ്ങി ആദ്യ മിനുറ്റുകളില്‍ തന്നെ ഗോള്‍ നേടിയ മലപ്പുറം വരാനിരിക്കുന്ന ഗോളടി മേളത്തിന്റെ സൂചന നല്‍കി. കളിയുടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ നാല് ഗോളിന്റെ വ്യക്തമായ ലീഡ് മലപ്പുറം നേടുകയുണ്ടായി. ആലപ്പുഴക്ക് കളി തുടങ്ങി ഒരു സമയത്ത് പോലും മലപ്പുറത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ കീപ്പര്‍ അടക്കം അഞ്ച് സുബ്സ്റ്റിറ്റിയൂട്ടാണ് മലപ്പുറം നടത്തിയത്. രണ്ടാം പകുതിയില്‍ മലപ്പുറത്തിന് ലഭിച്ച പെനാല്‍റ്റി കിക്കെടുത്ത ഫാസിലിന് പിഴച്ചെങ്കിലും റീ ബോളിലൂടെ ഗോള്‍ കണ്ടെത്തി. ഇതോടെ ആലപ്പുഴയുടെ പതനം പൂര്‍ത്തിയായി. മത്സരത്തില്‍ ഹാട്രിക് നേടിയ ഫാസിലാണ് മാന്‍ ഓഫ് ദി മാച്ച്. ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂര്‍ അവാര്‍ഡ് സമ്മാനിച്ചു.

ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ പാലക്കാട്, കോഴിക്കോട് മത്സരം സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് ‘ബി’ യില്‍ നാല് പോയിന്റ് ഉണ്ടായിരുന്ന ഇരു ടീമുകള്‍ക്കും സമനിലയിലൂടെ ലഭിച്ച പോയിന്റ് അടക്കം മികച്ച ഗോള്‍ ശരാശരിയാണ് സെമിയിലേക്ക് എത്താന്‍ സഹായിച്ചത്. പാലക്കടിനു വേണ്ടി കമാലുദ്ധീനും കോഴിക്കോടിന് വേണ്ടി തഷിന്‍ റഹ്മാനും ലക്ഷ്യം കണ്ടു. മത്സരത്തിലെ താരമായി കമാലുദ്ധീനെ തിരഞ്ഞെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത് അവാര്‍ഡ് സമ്മാനിച്ചു.

ഷംസു പൂക്കോട്ടൂര്‍, ശാഫി തുവ്വൂര്‍, ബഷീര്‍ ആലപ്പുഴ, മുനീര്‍ മക്കാനി, ഇസ്മായില്‍ താനൂര്‍, ഷബീര്‍ അലി പളളിക്കല്‍, യഹ്‌യ പൊന്നാനി, റസാഖ് ഒമാനൂര്‍. നിഷാഫ് ബാലുശ്ശേരി, മുജീബ് തൃശ്ശൂര്‍, ഷാഫി വെട്ടിക്കാട്ടിരി ,ഫിര്‍ദൗസ് സീറ റസ്‌റ്റോറന്റ്, സഫീര്‍ മോന്‍ വേങ്ങര, അബ്ദുള്‍ കരീം താനൂര്‍, അനില്‍ മാവൂര്‍ കംഫര്‍ട്ട് ട്രാവല്‍സ് മാര്‍ക്കറ്റിംഗ് ഹെഡ്, മാമുക്കോയ ഒറ്റപ്പാലം, ഷക്കീല്‍ തിരൂര്‍ക്കാട്, സീതി തങ്ങള്‍, സൈതു മീഞ്ചന്ത, മൊയ്തീന്‍ കുട്ടി തൃത്താല, നൗഫല്‍ താനൂര്‍, റസാഖ് ബാലുശ്ശേരി, മനാഫ് മണ്ണൂര്‍, ജബ്ബാര്‍ വല്ലപുഴ, മുഹമ്മദ് ഷഹീന്‍, റഫീഖ് തിരുവമ്പാടി, മുജീബ് കാളികാവ്, ഗഫൂര്‍ പേരാമ്പ്ര, സലീം പട്ടാമ്പി,നാസര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ കണ്ണൂര്‍ കോഴിക്കോടിനേയും, പാലക്കാട് മലപ്പുറത്തിനെയുംനേരിടും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top