Sauditimesonline

pattambi ifthar
പട്ടാമ്പി കൂട്ടായ്മ ഇഫ്താര്‍ സൗഹൃദ സംഗമം

‘വെളിച്ചം 2022’ ലോഗോ പ്രകാശനം ചെയ്തു

റിയാദ്: റിയാദ്-വേങ്ങര നിയോജക മണ്ഡലം കെഎംസിസി ക്യാമ്പയിന്‍ ‘വെളിച്ചം 2022’ ലോഗോ പ്രകാശനം കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള നിര്‍വ്വഹിച്ചു. ‘സ്വത്വ രാഷ്ട്രീയം, സമന്വയ സമൂഹം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാമ്പയിന്‍ മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ നീണ്ടു നില്‍ക്കും. കാമ്പയിനിന്റെ ഭാഗമായി പഞ്ചായത്ത് പ്രവര്‍ത്തക സംഗമങ്ങള്‍ , അലിവ് ഫാമിലി മീറ്റ്, നേതൃ ക്യാമ്പ്, അലിവ് ഹാഫ് റിയാല്‍ ക്ലബ്ബ് സംഗമം, പൊളിറ്റിക്കല്‍ സ്‌കൂള്‍, സ്‌നേഹശേഖരം, സ്‌പോര്‍ട്‌സ് മീറ്റ്, മോട്ടിവേഷന്‍ ക്ലാസ്,പഠന യാത്ര, സൗഹൃദ സദസ്സ്, ബിസിനസ്സ് ശില്പശാല, വനിതകള്‍ക്കായി ‘സര്‍ഗ്ഗ സുധ’ തുടങ്ങിയ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി നടക്കും. സൗദി കെഎംസിസി എകീകൃത മെമ്പര്‍ഷിപ് ക്യാമ്പയിനിന്റെ ഭാഗമായി റിയാദില്‍ വേങ്ങര നിയോജക മണ്ഡലത്തിലെ പരമാവധി പ്രവര്‍ത്തകരെ അംഗങ്ങളായി ചേര്‍ക്കും.

ഇന്ത്യയിലെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗത്തിന്റെ ഉയര്‍ച്ചക്കും അഭിമാനകരമായ നിലനില്‍പ്പിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പോഷക ഘടകം എന്ന നിലയില്‍ മുസ്‌ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ തയ്യാറാവുന്ന മുഴുവന്‍ പ്രവാസികളേയും കെഎംസിസിയുടെ ഭാഗമാക്കാന്‍ ശ്രമിക്കും.

നിയോജക മണ്ഡലം കെഎംസിസി പ്രസിഡന്റ് നജ്മുദ്ധീന്‍ അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ലാ കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് നവാസ് കുറുങ്കാട്ടില്‍, ചെയര്‍മാന്‍ ടി ടി അഷ്‌റഫ് വേങ്ങര, ഭാരവാഹികളായ നാസര്‍ പൈനാട്ടില്‍, മുഷ്താഖ് ടി, സുല്‍ഫി പി ഇ, മുഹമ്മദലി വികെ, അനീസ് എന്‍ പി, നൗഷാദ് പി ടി സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top