Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

കൊയിലാണ്ടി കൂട്ടം-ഇന്‍ജാസ് ബാങ്ക് റമദാന്‍ കിറ്റ് വിതരണം

റിയാദ്: കൊയിലാണ്ടി നിവാസികളുടെ സംഘടന കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ ഇന്‍ജാസ് ബാങ്കുമായി സഹകരിച്ച് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. തുമാമ ജനാദ്രിയയിലുള്ള ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്കാണ് പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പടെ വിതരണം ചെയ്തത്.

ലേബര്‍ ക്യാമ്പില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ സനദ് മാര്‍ക്കറ്റിങ് മാനേജര്‍ സുജിത്ത് മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുകാട് മുഖ്യ അതിഥിയായിരുന്നു. നൗഷാദ് സിറ്റി ഫ്‌ളവറിന്റെ നേതൃത്വത്തില്‍ നടന്ന കിറ്റ് വിതരണത്തിന് ഷബീര്‍ അലി, ഷാഹിര്‍ കാപ്പാട്, മുബാറക് കാപ്പാട്, ഇസ്ഹാഖ് ഒലിവ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രസിഡന്റ് നൗഫല്‍ സിറ്റി ഫ്‌ളവര്‍ സ്വാഗതവും ട്രഷറര്‍ ഷഹീന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top