Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി

റിയാദ്: സൗദിയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ സേവനം അനുഷ്ടിക്കാന്‍ അനുമതി. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് സുപ്രധാന തീരുമാനം.

ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടി സമയം കഴിഞ്ഞ് സ്വകാര്യ ആശുപത്രികളിലും പോളിക്ലിനിക്കുകളും സേവനം അനുഷ്ടിക്കാനാണ് അനുമതി. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

യമനില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് പിന്തുണ നല്‍കും. യമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ് കൗണ്‍സിലിന് സൗദി അറേബ്യ പിന്തുണക്കും. യമന് സാമ്പത്തിക സഹായം സ്വരൂപിക്കുന്നതിനുളള അന്താരാഷ്ട്ര സമ്മേളനത്തെ പിന്തുണക്കുമെന്നും മന്ത്രി സഭാ യോഗം വ്യക്തമാക്കി.

രാജ്യത്ത് വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ഓരോ പ്രവിശ്യകളിലും വികസന സമിതികള്‍ രൂപീകരിക്കാനും മന്ത്രിസഭ അനുമതി നല്‍കി. കോടതി നടപടികള്‍ക്കുള്ള ചെലവുകള്‍ നിര്‍ണയിക്കുന്ന നീതിന്യായ ചെലവ് നിയമം നടപ്പിലാക്കുന്നതിനുളള നിയമാവലിയും മന്ത്രിസഭ അംഗീകരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top