റിയാദ്: മുസ്ലിം ലീഗിന്റെ രാഷ്ട്രീയ, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് പൊതുസമൂഹത്തില്‍ നിന്നു ലഭിച്ചു വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി. ദൗത്യ നിര്‍വഹണത്തില്‍ പാര്‍ട്ടിയെ സഹായിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ എന്ന ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. കെഎംസിസി നേതാവ് വി. കെ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.
‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ ക്യാമ്പയിന്റെ റിയാദ് തല ഉദ്ഘാടനം ചടങ്ങില്‍ മുജീബ് ഉപ്പടയില്‍ നിന്ന് വിഹിതം സ്വീകരിച്ച് അബ്ദുറഹ്മാന്‍ കല്ലായി നിര്‍വ്വഹിച്ചു. ക്യാമ്പയിന്റെ വിജയത്തിനായി റിയാദ് കെഎംസിസിയുടെ നേതൃത്വത്തില്‍ വിപുലമായ കര്‍മ്മ പരിപാടികലാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടന്ന് വരാറുള്ള ഏകീകൃത സി എച്ച് സെന്റര്‍ ഫണ്ട് സമാഹരണത്തിനും യോഗത്തില്‍ തുടക്കം കുറിച്ചു. തസ്‌കിയത്ത് ക്യാമ്പില്‍ അബ്ദുല്‍ ഖയ്യും ബുസ്താനി പ്രഭാഷണം നടത്തി. യു. പി മുസ്ഥഫ, ശുഐബ് പനങ്ങാങ്ങര, ഉസ്മാനാലി പാലത്തിങ്കല്‍, ബാവ താനൂര്‍, എ യു സിദ്ധീഖ് എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ മജീദ് പയ്യന്നൂര്‍, കെ ടി അബൂബക്കര്‍, പി സി അലി വയനാട്, ഷാഹിദ് മാസ്റ്റര്‍, അക്ബര്‍ വേങ്ങാട്ട്, അബ്ദുറഹ്മാന്‍ ഫറോഖ്, ഷംസു പെരുമ്പട്ട, സിദ്ധീഖ് തുവ്വൂര്‍, സഫീര്‍ തിരൂര്‍, റഹ്മത്ത് അഷ്‌റഫ്, ജസീല മൂസ എന്നിവര്‍ നേതൃത്വം നല്‍കി. ആക്ടിങ് സെക്രട്ടറി കബീര്‍ വൈലത്തൂര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.