Sauditimesonline

MULTI STOP BUS
മദീനയില്‍ മള്‍ട്ടി-സ്‌റ്റോപ്പ് ടൂറിസ്റ്റ് ബസ്; സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം

സൗദി റിലീഫ് സെന്റര്‍ അഞ്ചു വര്‍ഷത്തിനിടെ 400 കോടി ചെലവഴിച്ചു

റിയാദ്: അഞ്ചു വര്‍ഷത്തിനിടെ 400 കോടി ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചെന്ന് സൗദി സര്‍ക്കാരിന് കീഴിലുളള കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍. 47 രാഷ്ട്രങ്ങളിലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും സെന്റര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര രംഗത്തെ ഏജന്‍സികളുമായി സഹകരിച്ചാണ് സെന്റര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 432.2 കോടി ഡോളര്‍ ചെലവഴിച്ച് 1200 പദ്ധതികളാണ് വിവിധ രാജ്യങ്ങളില്‍ നടപ്പിലാക്കിയത്. 295.8 കോടി ഡോളറിന്റെ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയ യമനിലാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. പലസ്തീന്‍, സിറിയ, സോമാലിയ എന്നിവിടങ്ങളില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 82.7 കോടി ഡോളറും ചെലവഴിച്ചു.

ഭക്ഷ്യ വിതരണത്തിന് 120.8 കോടി ഡോളര്‍ ചെലവഴിച്ചു. ആരോഗ്യ മേഖലയില്‍ 300 പദ്ധതികള്‍ നടപ്പിലാക്കുന്നതിന് 71.7 കോടി ഡോളറാണ് വിവിധ രാജ്യങ്ങളില്‍ ചെലവഴിച്ചത്. 42.3 കോടി ഡോളര്‍ ചെലവഴിച്ച 137 പാര്‍പ്പിട പദ്ധതികളും റിലീഫ് സെന്റര്‍ നടപ്പിലാക്കിയിട്ടുണ്ട്. ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളില്‍ ശുദ്ധ ജല വിതരണം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വിദഗ്ദരുടെ മേല്‍നോട്ടത്തിലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും റിലീഫ് സെന്റര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top