Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

കേരളാ പൊലീസ് പ്രാകൃതമെന്ന് സി പി എം നേതാവ് കെ ടി കുഞ്ഞിക്കണ്ണന്‍

റിയാദ്: ശബരിമല വിഷയത്തില്‍ ഉറച്ച നിലപാടാണ് പാര്‍ട്ടിക്കുളളതെന്ന് സി പി എം നേതാവ് കെ ടി കുഞ്ഞിക്കണ്ണന്‍. പൊലീസിന് മാനവികത നഷ്ടപ്പെട്ടു. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്കുനേരെ ലാത്തിയെറിയുന്നത് പ്രാകൃതമാണ്. സ്ത്രീ പുരുഷ സമത്വം ആവശ്യമാണെന്ന പ്രഖ്യാപിത രാഷ്ട്രീയ നിലപാടില്‍ നിന്നു സി പി എം മാറിയിട്ടില്ലെന്നും കെ ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
തൃപ്തി ദേശായി ശബരിമല സന്ദര്‍ശിക്കാനെത്തിയത് സംഘ് പരിവാറിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്. ഇടതുമുന്നണിക്കെതിരായി വിശ്വാസികളെ ഇളക്കി വിടാന്‍ കഴിയുമോ എന്ന പരീക്ഷണം സംഘ് പരിവാര്‍ ആവര്‍ത്തിക്കുകയാണ്. ഇടതു സര്‍ക്കാര്‍ ഉണ്ടായതുകൊണ്ടുമാത്രം പൊലീസിന്റെ ശീലങ്ങളില്‍ മാറ്റം ഉണ്ടാവില്ല. സര്‍ക്കാരിന്റെ നയം മനസ്സിലാക്കി പൊലീസ് പെരുമാറുന്നില്ല. ഗുരുതരമായ നിരുത്തരവാദിത്തമാണ് പൊലീസിന്റെ ഭാഗത്തു നിന്നു ആവര്‍ത്തിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാത്തവരെ ലാത്തിയെറിഞ്ഞ് വീഴ്ത്തുന്നത് പ്രാകൃതമാണെന്നും കുഞ്ഞിക്കണ്ണന്‍ കുറ്റപ്പെടുത്തി.
സി പി എം അനുകൂല പ്രവാസി സംഘടനകളുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് കെ ടി കുഞ്ഞിക്കണ്ണന്‍ സൗദി അറേബ്യയിലെത്തിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top