റിയാദ്: അതിശയിപ്പിക്കുന്ന വിലക്കുറവിന്റെ ഉത്സവം അസീസിയ ട്രെയിന്‍ മാളിലെ നെസ്‌റ്റോ ഹൈപ്പറില്‍ ആരംഭിച്ചു. കുട്ടികളോടൊപ്പം കുടുംബങ്ങള്‍ ഒന്നായി ഒഴുകിയെത്തിയതോടെ വന്‍ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാനും ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനും വിപുലമായ സൗകര്യങ്ങള്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ഒരുക്കിയിട്ടുണ്ട്. പ്രവൃര്‍ത്തി സമയം രാവിലെ 7 മുതല്‍ അര്‍ധ രാത്രി രണ്ടുവരെ ദീര്‍ഘിപ്പിക്കുകയും ചെയ്തു. ഏഴാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രണ്ടാഴ്ച വില്‍പ്പനയുടെയും സമ്മാനങ്ങളുടെയും മാമാങ്കമാണ് നെസ്‌റ്റോ ഹൈപ്പറില്‍ ഒരുക്കിയിട്ടുളളത്.

റിയാദ് കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ആപ്പിള്‍ മഹോത്സവം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. വിലയില്‍ മാത്രമല്ല വൈവിധ്യത്തിലും ആപ്പിള്‍ ശ്രദ്ധനേടി. ഇരുപതില്‍ പരം ഇനങ്ങളിലുളള ആപ്പിളുകളാണ് ആപ്പിള്‍ ഫെസ്റ്റില്‍ ഇടംപിടിച്ചിട്ടുളളത്. പോളണ്ട് ആപ്പിളിന് കിലോ 2.95 റിയാലാണ് വില. 7.95 റിയാലിന് അമേരിക്കന്‍ ആപ്പിളും ലഭ്യമാക്കിയിട്ടുണ്ട്. ഗ്രീന്‍ ആപ്പിള്‍, റെഡ് ആപ്പിള്‍, ഗോള്‍ഡന്‍ ആപ്പിള്‍, ഇറ്റലി ആപ്പിള്‍, ഫ്രാന്‍സ്, സ്‌ളോവേനിയ, തുര്‍ക്കി, പോര്‍ച്ചുഗല്‍ തുടങ്ങി രുചിയും നിറവും ഗുണവും വ്യത്യസ്ഥമായ ആപ്പിളുകളുടെ വിപുലമായ ശേഖരമാണ് ആപ്പിള്‍ ഫെസ്റ്റില്‍ ഒരുക്കിയിട്ടുളളത്. പച്ചക്കറി, ഹോട് ഫുഡ്, ഡ്രൈ ഫ്രൂട്, ബേക്കറി ഉല്‍പ്പന്നങ്ങള്‍, മത്സ്യം, മാസ്യം എന്നിവക്കും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. തക്കാളി, കിഴങ്ങ് എന്നിവക്ക് കിലോ ഗ്രാമിന് 95 ഹലാലയാണ് വില.
ഗാര്‍മന്റ്‌സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ രണ്ട് ഉല്‍പ്പന്നം വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. ഇനാം ലോയല്‍റ്റി കാര്‍ഡുളള ഉപഭോക്താക്കള്‍ക്ക് പ്രത്യേക വിലക്കിഴിവില്‍ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാം. അപ്രതീക്ഷിതമായി പ്രഖ്യാപിക്കുന്ന ഏറ്റവും കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് ‘ഹാപ്പി അവേഴ്‌സ്’ എന്ന പേരില്‍ പ്രത്യേക ഓഫറില്‍ ഉപഭോക്തക്കളെ വിസ്മയിപ്പിക്കുന്ന അനുഭവം വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. ഇതിന് പുറമെ കാഷ് കൗണ്ടറില്‍ സ്‌പെഷ്യല്‍ സര്‍െ്രെപസും ഒരുക്കിയിട്ടുണ്ട്. ഓരോ മണിക്കൂറിലും സമ്മാനങ്ങള്‍, ഗസ്സ് ആന്റ് വിന്‍ ട്രോളി, ഓരോ ദിവസവും ഏറ്റവും കൂടുതല്‍ തുകക്ക് ഉല്‍പ്പന്നങ്ങള്‍വാങ്ങുന്ന ഉപഭോക്താവിനുളള സമ്മാനം തുടങ്ങി ആകര്‍ഷകമായ ഓഫറുകളാണ് 15 ദിവസം ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.