Sauditimesonline

watches

‘ദേശീയത എന്നത് സാമ്പത്തിക സ്വാശ്രയത്വമാകണം’

റിയാദ്: ഇന്ത്യയുടെ സാമ്പത്തിക സ്വാശ്രയത്വമാണ് പൊതുമേഖലകളുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ മോഡി സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്ന് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ടി കുഞ്ഞിക്കണ്ണന്‍. ദേശീയത എന്നത് ഒരു സമ്പദ്ഘടനയുടെ സ്വാശ്രയത്വമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചില്ല സര്‍ഗവേദി സംഘടിപ്പിച്ച സംവാദ സദസ്സ് ‘ലെറ്റ്‌ബെയ്റ്റ്’ രണ്ടാം എഡിഷനില്‍ ‘സംസ്‌കാരത്തിന്റെ സമരമുഖങ്ങള്‍’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

നിരന്തരം ദേശീയത സംസാരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ രാജ്യത്തിന്റെ എല്ലാ വിഭവസ്രോതസ്സുകളും സ്വകാര്യവല്‍ക്കരിച്ച് അപദേശീയവല്‍ക്കരണമാണ് നടത്തികൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചുകൊണ്ടിരിക്കുന്നതു ഇന്ത്യയിലെ ഇടതുപക്ഷമാണ്. പശുഹത്യയാണ് ഏറ്റവും കടുത്ത ദേശവിരുദ്ധതയായി സംഘപരിവാര്‍ ശക്തികള്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ വേദങ്ങളിലോ ഇതിഹാസങ്ങളിലോ ഗോവധം പാടില്ലെന്നോ ഗോമാംസം ഭക്ഷിക്കരുതെന്നോ പറയുന്നില്ല. ഡോ എസ് രാധാകൃഷണന്റെ ഋഗ്വേദപഠനങ്ങളില്‍പോലും ദേവീ ദേവന്‍മാര്‍ പശുമാംസം കഴിച്ചിരുന്നവരായി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഋഗ്വേദ പാഠങ്ങള്‍ ഉദ്ധരിച്ച് സംസാരിച്ചാല്‍ വലിയ അക്രമങ്ങള്‍ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചില്ല സര്‍ഗവേദിയുടെ പ്രതിമാസ വായനാനുഭവം പങ്കുവെക്കാന്‍ വന്നുചേരുന്ന ഏതൊരാളും ഒരു പുസ്തക പ്രേമിയായിത്തീരുന്ന അനുഭവമാണ് ഇതുവരെ ഉണ്ടായതെന്ന് ആമുഖത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ ജയചന്ദ്രന്‍ നെരുവമ്പ്രം പറഞ്ഞു. സംസ്‌കാരം ബഹുമുഖവും ബഹുസ്വരവുമാണെന്നും എന്നാല്‍ അതിനെ ഏകശിലാരൂപമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള സംഘര്‍ഷമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും ലെറ്റ്‌ബെയ്റ്റ് നിയന്ത്രിച്ച എഴുത്തുകാരനായ എം ഫൈസല്‍ പറഞ്ഞു.

ബത്ഹയിലെ ഹോട്ടല്‍ അപ്പോളോ ഡിമോറായില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ടി ആര്‍ സുബ്രഹ്മണ്യന്‍, സതീഷ് കുമാര്‍, ഹരികൃഷ്ണന്‍, അഷറഫ്, അബ്ദുല്‍ റസാഖ്, ശിഹാബ്, നിബു വര്‍ഗീസ്, റസൂല്‍ സലാം, നൗഫല്‍ പുവകുര്‍ശി, സീബ, നാസര്‍ കാരക്കുന്ന്, ഗോപി, ഫെമിന്‍, അജിത്, ഷെഫീഖ്, വിനയന്‍, നയീം, പ്രഭാകരന്‍, അമീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേളി രക്ഷാധികാരസമിതി ആക്ടിംഗ് സെക്രട്ടറി കെ പി എം സാദിഖ് ചില്ലയുടെ ഉപഹാരം കെ ടി കുഞ്ഞിക്കണ്ണന് സമ്മാനിച്ചു. ചില്ല കോഡിനേറ്റര്‍ നൗഷാദ് കോര്‍മത്ത് പരിപാടി ഉപസംഹരിച്ചു സംസ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top