
റിയാദ്: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പ്രവാസി സമൂഹത്തിന്റെ പ്രണാമം. റിയാദാലെ പ്രവാസി കൂട്ടായ്മ റിയാദ് ടാകീസിന്റെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.
സംയുക്ത സൈനിക മേധാവി ജന. ബിപിന്‍ റാവത്ത്, പത്‌നി മധുലിക റാവത്ത്, മലയാളി വ്യോമസേന വാറന്റ് ഓഫീസര്‍ എ. പ്രദീപ് എന്നിവര്‍ ഉള്‍പ്പെടെ കൂനൂര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.
മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടി ആരംഭിച്ചത്. ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇന്ത്യക്ക് നഷ്ട്ടമായതു ധീര സൈനികരെയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. മാതൃരാജ്യത്തിന്റെ ആഘോഷങ്ങളില്‍ മാത്രമല്ല ദുഖങ്ങളിലും പ്രതിസന്ധികളിലും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരാണ് പ്രവാസികളെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

പ്രസിഡന്റ് നവാസ് ഒപ്പീസ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകരായ സുലൈമാന്‍ വിഴിഞ്ഞം, ഷംനാദ് കരുനാഗപ്പള്ളി, ഉപദേശസമിതി അംഗം സലാം പെരുമ്പാവൂര്‍, വൈസ് പ്രസിഡണ്ട് നൗഷാദ് ആലുവ, കോഡിനേറ്റര്‍ ഷൈജു പച്ച, ട്രഷറര്‍ സാജിദ് നൂറനാട്, റിജോഷ് കടലുണ്ടി, ഹരി കായംകുളം, ഷമീര്‍ കല്ലിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

സജീര്‍ സമദ്, സുനില്‍ ബാബു എടവണ്ണ, ഷംനാസ് അയൂബ്, ശംഷു തൃക്കരിപ്പൂര്‍, ഷാഫി നിലമ്പൂര്‍, സിജോ മാവേലിക്കര, ജിസ്സോ തോമസ്, ജോസ് കടമ്പനാട്, സുനീര്‍ കുട്ടി, മഹേഷ് ജയ്, നെയിം നാസ്, സാബിത് കൂരാച്ചുണ്ട്, ഷൈജു നിലമ്പൂര്‍, വരുണ്‍ കണ്ണൂര്‍, അന്‍വര്‍ യുനൂസ്, നൗഷാദ് പുനലൂര്‍, ദില്‍ഷാദ് കൊല്ലം, റാഫി, റോബിന്‍, നൗഫല്‍, ഷാനില്‍ , നാസര്‍ ആലുവ എന്നവര്‍ നേതൃത്വം നല്‍കി. കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, രാഘുനാഥ് പറശിനിക്കടവ്, സുരേഷ് ശങ്കര്‍, ഷഫീഖ് അഹമ്മദ്, സലിം കളക്കര, സജീര്‍ പൂന്തുറ, സലിം ആര്‍ത്തിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






