Sauditimesonline

kpcc
ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറിക്ക് തുണയായി ഒഐസിസി

വിഎസ് പ്രവാസി ക്ഷേമനിധി നടപ്പിലാക്കിയ നേതാവ്: കേളി

റിയാദ്: പൊതു ജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച സമാനതകള്‍ ഇല്ലാത്ത സമര നേതാവായിരുന്നു വി എസ് അച്യുതാനന്ദനെന്ന് കേളി കലാസാംസ്‌കാരിക വേദി. 85 വര്‍ഷം നീണ്ടുനിന്ന പൊതു പ്രവര്‍ത്തനത്തില്‍, സമര രംഗത്ത് മരണത്തെ മുഖാമുഖം നേരിടേണ്ടിവന്നിട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളില്‍ ഉറച്ചു നിന്നു. പാര്‍ടി പ്രവര്‍ത്തകര്‍ക്കും അവകാശ പോരാട്ടം നടത്തുന്നവര്‍ക്കും പ്രചോദനമേകുന്ന നേതാവായിരുന്നു വിഎസ്. അദ്ദേഹത്തിന്റെ ജീവിതം തൊഴിലാളിവര്‍ഗ്ഗ പോരാട്ടങ്ങള്‍ക്കും ജനകീയ വിഷയങ്ങള്‍ക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങള്‍ക്ക് സമര്‍പ്പിച്ചതായിരുന്നു.

സിപിഐഎംന്റെ സ്ഥാപക നേതാക്കളില്‍ അവസാന കണ്ണിയാണ് വി എസ്. ആറ് തവണ എംഎല്‍എയും, രണ്ട് തവണ പ്രതിപക്ഷ നേതാവും ഒരു തവണ മുഖ്യമന്ത്രിയും ആയിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ 2006 ല്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പ്രവാസി ക്ഷേമ പദ്ധതി നിയമ സഭയില്‍ പ്രഖ്യാപിച്ചു. 2008ല്‍ പ്രവാസി ക്ഷേമനിധി നിയമം സഭ അംഗീകരിച്ചു. പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്ന നടപടിയായിരുന്നു ഇത്. 500 രൂപയില്‍ തുടങ്ങിയ പെന്‍ഷന്‍ ഇന്ന് 3500 ല്‍ എത്തിനില്‍ക്കുന്നു. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്നതിലും സുപ്രധാന ചുവടു വയ്പ്പുമായിരുന്നു പദ്ധതിയെന്നും കേളി സെക്രട്ടറിയേറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top