Sauditimesonline

ALIF SCHOOL EDITED
വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ച് അലിഫ് സ്‌കൂള്‍ 'ഇന്‍സ്‌പെയര്‍'

വിഎസ് പാര്‍ട്ടിക്കകത്തും പുറത്തും പടനയിച്ച കമ്യുണിസ്റ്റ്: ഒഐസിസി

റിയാദ്: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്ചുതാന്ദന്റെ നിര്യാണത്തില്‍ റിയാദ് ഒഐസിസി അനുശോചിച്ചു. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വിഎസ്. ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളികള്‍ക്ക് നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്തും പ്രതീക്ഷയുമായി തൊഴിലാളികള്‍ക്ക് വേണ്ടി പൊരുതി പ്രിയപ്പെട്ടവനായി മാറാന്‍ കഴിഞ്ഞ നേതാവായിരുന്നു വിഎസ് അച്ചുതാനന്ദന്‍.

പുറത്തെ പോരാട്ടങ്ങള്‍ക്കൊപ്പം പാര്‍ട്ടിക്കുള്ളിലും വി.എസ് പട നയിച്ചു. വിഭാഗീയത കൊടികുത്തി വാണപ്പോഴും പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വിഎസ് എന്ന തൊഴിലാളി നേതാവ് ലക്ഷോപലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി മാറാന്‍ കഴിഞ്ഞു. പാര്‍ട്ടി സീറ്റ് നിഷേധിച്ചപ്പോഴും, പരിഹസിച്ചപ്പോഴും, ഒറ്റപ്പെടുത്തിയപ്പോഴും വിപ്ലവ വീര്യം ഒട്ടും ചോരാതെ കയ്യൂര്‍, കരിവള്ളൂര്‍ സമരപോരാട്ടങ്ങളുടെ ധീരസ്മരണകള്‍ ഓര്‍മ്മിച്ച് പ്രതിയോഗികള്‍ക്ക് മറുപടി നല്‍കി. രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴും യുവത്വത്തോടെ വിഎസ് എന്ന ധീര വിപ്ലവ പേരാളിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ നിലപാടുകളായിരുന്നെന്നു ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top