Sauditimesonline

SAWA ALAPPUZHA
മരുഭൂമിയില്‍ പ്രതീക്ഷയുടെ പൊതികള്‍; ആട്ടിടയന്മാരെ തേടി 'സവ' സ്‌നേഹയാത്ര

ജിസാന്‍ കാര്‍ഷിക വിളകള്‍ ലുലു ഹൈപ്പറില്‍; അഗ്രി മാര്‍ക്കറ്റിംഗ് സൊസൈറ്റിയുമായി കരാര്‍

ജിസാന്‍: തദ്ദേശീയ കര്‍ഷകര്‍ ഉത്പ്പാദിപ്പിക്കുന്ന മികച്ച വിളകള്‍ ശേഖരിക്കുന്നതിന് ലുലു ഗ്രൂപ്പ് ജിസാനില്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുമായി സഹകരിക്കുന്നു. വാഴപ്പഴം, മാങ്ങ, പപ്പായ എന്നിവ വാങ്ങുന്നതിന് കോപറേറ്റീവ് വിഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയും ലുലു ഹൈപര്‍മാര്‍ക്കറ്റും കരാര്‍ ഒപ്പുവെച്ചു. ജിസാന്‍ ഗവര്‍ണറേറ്റില്‍ നടന്ന അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സര്‍വീസസ് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ സാന്നിധ്യത്തില്‍ ലുലു സൗദി ഹൈപര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് ആണ് കരാറില്‍ ഒപ്പുവെച്ചത്. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് ബിന്‍ അലി അല്‍ ആതിഫ് ചടങ്ങില്‍ സംബന്ധിച്ചു.

കരാര്‍ പ്രകാരം സൗദിയിലെ മുഴുവന്‍ ലുലു ഹൈപര്‍മാര്‍ക്കറ്റുകളിലും ജിസാനില്‍ വിളയുന്ന പപ്പായ, വാഴപ്പഴം, മാങ്ങ എന്നിവ ലഭ്യമാക്കും. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. അതോടൊപ്പം ജിസാനിലെ മറ്റു കാര്‍ഷിക ഉല്‍പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് യഥാര്‍ഥ സ്രോതസ്സില്‍ നിന്ന് ലഭ്യമാക്കും. ജിസാന്‍ മേഖലയിലെ കാര്‍ഷികോല്‍പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് എല്ലാ സീസണിലും വിപണി ഒരുക്കുന്നതിനുമാണ് കോപറേറ്റീവ് വിഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സര്‍വീസസ് സെന്റര്‍ സ്ഥാപിച്ചത്.

പ്രത്യേക പുനരധിവാസ പരിപാടികളും ഫലപ്രദമായ പങ്കാളിത്തവും കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കുന്നതിന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖയുടെ ശ്രമങ്ങളെ ചടങ്ങില്‍ ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു. സുസ്ഥിര കാര്‍ഷിക വികസനത്തിലേക്ക് വഴി തുറന്ന് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വിഷന്‍ 2030 ന്റെ ലക്ഷ്യം കൈവരിക്കാന്‍ സഹായകമാകുന്ന പദ്ധതിയാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top