
റിയാദ്: രുചി വൈവിധ്യം മാറ്റുരച്ച പാചക മത്സരം ‘മക്കാനി 2020’ ശ്രദ്ധേയമായി. ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ബിരിയാനി പാചകമത്സരം അരങ്ങേറിയത്. പരിപാടി അല്‍മദീന ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഇരുപതിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. സൈഫുന്നീസ സുനീര്‍ ഒന്നാം സ്ഥാനവും സുബി ഷംസ് രണ്ടാം സ്ഥാനവും ഷംന ഷെഫീഖ് മൂന്നാം സ്ഥാനവും നേടി. ഷെഫുമാരായ ഹണി പി ജോ, ജീവ് തോമസ്, രജിബ് മൈതി എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.
വിജയികള്‍ക്കുള്ള സ്വര്‍ണനാണയങ്ങള്‍ നെസ്‌റ്റോ അസീസിയ ഹൈപ്പര്‍മാര്‍ക്കറ്റ് ട്രെയിന്‍മാള്‍ ഓഡിറേറാറിയത്തില്‍ ഫെബ്രുവരി 21 നു രമേശ് ചെന്നിത്തല പങ്കെടുക്കുന്ന വാര്‍ഷികാഘോഷദിനത്തില്‍ സമ്മാനിക്കും.
പരിപാടിയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊടിയത്തൂര്‍, ക്രെസന്റ് സ്‌കൂള്‍ ചെയര്‍മാന്‍ അന്‍സാരി വടക്കുംതല, അസ്മാസ് ഫാസ്റ്റ് ഫുഡ് ഡയറക്ടര്‍ നസീര്‍ ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ ആമുഖ പ്രഭാഷണം നടത്തി. ഷുക്കൂര്‍ ആലുവ സ്വാഗതവും ഹര്‍ഷാദ് എം ടി നന്ദിയും പറഞ്ഞു. സജി കായംകുളം, നവാസ് വെള്ളിമാടുകുന്ന്, ഷാനവാസ് മുനമ്പത്ത്, സലിം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, സുരേഷ് ശങ്കര്‍, സക്കീര്‍ ദാനത്ത്, അസ്‌കര്‍ കണ്ണൂര്‍, ബാലുകുട്ടന്‍, ഷാജി സോണ, സുരേഷ് ബാബു, അഷ്‌റഫ് വടക്കേവിള, അമീര്‍ പട്ടണത്ത്, ജോണ്‍സണ്‍ മാര്‍ക്കോസ് എന്നിവരും സംബന്ധിച്ചു.

പട്ടുറുമാല്‍ ഫെയിം ഷജീറിന്റെ നേതൃത്വത്തില്‍ റിയാദിലെ കലാകാരന്മാരുടെ ഗാനസന്ധ്യയും ഷംസു കളക്കരയുടെ നേതൃത്വത്തില്‍ ലൈവ് ഓര്‍ക്കസ്ട്ര മെഹ്ഫിലും അരങ്ങേറി. തങ്കച്ചന്‍ വര്‍ഗീസ്, ജമാല്‍ എരഞ്ഞിമാവ്, ശിഹാബ് പുന്നപ്ര, സലിം അര്‍ത്തിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





