Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

സൗദിയിൽ മാളുകൾ അടക്കാൻ നിർദേശം : സൂപ്പർ മാർക്കറ്റുകളും ഫാർമസികളും തുറന്ന് പ്രവർത്തിക്കും.

നൗഫൽ പാലക്കാടൻ

റിയാദ് : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെ മുഴുവൻ ഷോപ്പിംഗ് മാളുകൾ അടച്ചിടാൻ നിർദേശം. ഭക്ഷ്യ വസ്തുക്കളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പ് വരുത്തുന്നതിന് സുപ്പർമാർക്കറ്റും ഫാർമസിയും തുറന്ന് പ്രവർത്തിക്കും. റിയാദ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അതാത് പ്രവിശ്യകളിലെ മുനിസിപ്പാലിറ്റികൾ ഇത് സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചു തുടങ്ങി. ഹോട്ടലുകളിളിൽ ഭക്ഷണം വിളമ്പാൻ പാടില്ല. പാർസലായോ ഓൺലൈൻ വഴിയോ ഭക്ഷണം ലഭ്യമാകും. ആളുകൾ കൂട്ടം കൂടുന്ന അവസ്ഥ ഒഴിവാക്കാനാണ് നടപടി. പാർക്കുകളും പൊതു വിനോദ ഇടങ്ങളും അടച്ചിടും. അമ്പത്തിലേറെ ആളുകൾ കൂടുന്ന പൊതുപരിപാടികൾ ഹോട്ടലുകളിലും കല്യാണ ഹാളുകളിലും വെച്ച് നടത്തുന്നത് കഴിഞ്ഞ ദിവസം മന്ത്രാലയം വിലക്കിയിരുന്നു.

വാർത്ത :

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top