Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

മസ്ജിദുകളില്‍ നമസ്‌കാരം നിര്‍ത്തി; വീടുകളില്‍ നമസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയ സന്ദര്‍ഭങ്ങളുണ്ട്

‘നിങ്ങളുടെ കൈകളെ നിങ്ങള്‍ നാശത്തിലേക്ക് ഇടരുത്’
‘നിങ്ങള്‍ നിങ്ങളെ തന്നെ വധിച്ചുകളയരുത്’
-വിശുദ്ധ ഖുര്‍ആന്‍

റിയാദ്: സൗദിയിലെ മസ്ജിദുകളില്‍ നമസ്‌കാരം താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയാണ്. റിയാദില്‍ ചേര്‍ന്ന ഉന്നത പണ്ഡിത സഭയുടെ തീരുമാനപ്രകാരമാണ് ജുമുഅ ഉള്‍പ്പെടെ നിര്‍ത്തിവെക്കുന്നത്. വീടുകളിലും താമസ കേന്ദ്രങ്ങളിലും നമസ്‌കരിക്കാനാണ് നിര്‍ദേശം. വെളളിയാഴ്ച ജുമുഅക്ക് പകരം നാലു റകഅത്ത് വീടുകളില്‍ നമസ്‌കരിക്കണമെന്നും പണ്ഡിത സഭ നിര്‍ദേശിച്ചു. പതിറ്റാണ്ടുകള്‍ പിന്നിടുന്ന സൗദിയിലെ പ്രവാസത്തിനിടയില്‍ മസ്ജിദുകളില്‍ നമസ്‌കാരം നിര്‍ത്തിയ സംഭവം പ്രവാസികള്‍ക്ക് ഒരുപക്ഷേ ആദ്യമായിരിക്കും. ഇസ്‌ലാമിക ചരിത്രത്തില്‍ വീടുകളില്‍ നിസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയ സന്ദര്‍ഭങ്ങളുണ്ട്. കൊവിഡ് വൈറസിനെ പ്രതിരോധിക്കാനാണ് മസ്ജിദുകളില്‍ സംഘടിത പ്രാര്‍ഥന ഒഴിവാക്കാനുളള നിര്‍ദേശം പുറപ്പെടുവിച്ചിട്ടുളളത്. എത്രമാത്രം കരുതലും ജാഗ്രതയും ആവശ്യമാണെന്ന സന്ദേശം കൂടിയാണ് മസ്ജിദുകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന പണ്ഡിത സഭയുടെ ആഹ്വാനം.

കൊവിഡിനെതിരെ ഏറ്റവും മികച്ച സുരക്ഷാ മുന്‍കരുതലുകളും മാര്‍ഗ നിര്‍ദേശങ്ങളുമാണ് സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുളളത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ ആഴ്ചയും അടുത്ത ആഴ്ചയും നടക്കേണ്ട മന്ത്രി സഭായോഗങ്ങള്‍ വേണ്ടെന്നുവെച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി. വിദ്യാലയങ്ങള്‍ അടച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കി. വിദേശങ്ങളില്‍ നിന്നെത്തിയവര്‍ നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ കഴിയണം. അത്യന്താപേക്ഷിതമായ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പ് എന്നിവ ഉപയോഗിച്ച് കെകള്‍ നന്നായി ശുദ്ധിയാക്കണം. ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചും കൊവിഡ് ബാധ പിടിച്ചുകെട്ടാനുളള കഠിന ശ്രമത്തിലാണ് രാജ്യം. നിയന്ത്രണങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമപ്പുറം ഓരോ പൗരനും സ്വയം ജാഗ്രത പാലിക്കേണ്ട സമയം കൂടിയാണിത്.

‘നിങ്ങളുടെ കൈകളെ നിങ്ങള്‍ നാശത്തിലേക്ക് ഇടരുത്”നിങ്ങള്‍ നിങ്ങളെ തന്നെ വധിച്ചുകളയരുത്’ എന്നീ വിശുദ്ധ ഖുര്‍ആനിന്റെ ഉപദേശം ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് മസ്ജിദുകളില്‍ നിന്നു സംഘടിത നമസ്‌കാരം വീടുകളിലേക്ക് മാറ്റാന്‍ പണ്ഡിത സഭ നിര്‍ദേശം നല്‍കിയത്.

അതി കഠിനമായ ശൈത്യം നേരിടുന്ന വേളയിലും കനത്ത പേമാരിയുളള കാലാവസ്ഥയിലും വീടകങ്ങളില്‍ നിസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയ സന്ദര്‍ഭം ഇസ്‌ലാമിക ചരിത്രത്തില്‍ നിരവധിയുണ്ട്.

ആഗോളമഹാമാരിയായ പടരുന്ന കൊവിഡിനെ തടയാനുളള ശ്രമങ്ങള്‍ക്കൊപ്പം കൈകോര്‍ക്കുക. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കുക. സ്വയം ജാഗ്രത പാലിക്കുക. ഇതുമാത്രമാണ് നമുക്ക് ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന സാമൂഹിക ഉത്തരവാദിത്തം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top