Sauditimesonline

metro orange line
നഗരത്തിന്റെ നാഡിയായി റിയാദ് മെട്രോ; സഞ്ചരിച്ചത് 20 കോടി യാത്രക്കാര്‍

ഒരാഴ്ചക്കിടെ 21,320 നിയമ ലംഘകര്‍ കസ്റ്റഡിയില്‍

റിയാദ്: ഒരാഴ്ചക്കിടെ സഊദി അറേബ്യയില്‍ പൊതു സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളില്‍ 21,320 നിയമ ലംഘകരെ അറസ്റ്റു ചെയ്തു. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ കസ്റ്റഡിയിലായ 8,104 വിദേശികളെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പിടിയിലായവരില്‍ 15,339 പേര്‍ താമസനിയമം ലംഘിച്ചവരാം്. 3,687 പേര്‍ അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും 2,294 പേര്‍ തൊഴില്‍ നിയമം ലംഘച്ചവരുമാണ്. നിയമ ലംഘകരെ നാടുകടത്തുന്നതിന് നടപടി സ്വീകരിച്ചുവരുകയാണ്. ഇതിനായി 14,363 പേരുടെ യാത്രാരേഖകള്‍ ശരിയാക്കാന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറി. 2,206 പേര്‍ക്ക് യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നടപടി തുടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി. നിയമലംഘകര്‍ക്ക് തൊഴില്‍, താമസം, യാത്ര, അഭയം എന്നിവ നല്‍കുന്നവര്‍ക്ക് തടവും പിഴയും ശിക്ഷലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top