Sauditimesonline

water fountain
120 മീറ്റര്‍ ഉയരം, 1.6 കോടി റിയാല്‍ ചെലവ്; ലോകത്തെ മൂന്നാമത്തെ വലിയ വാട്ടര്‍ ഫൗണ്ടെയ്ന്‍ സൗദിയില്‍

സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷകള്‍ റദ്ദാക്കി

റിയാദ്: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി. യുഎഇ, സഊദി അറേബ്യ, ബഹ്‌റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളിലെപരീക്ഷകളാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ റദ്ദാക്കിയത്.

മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ എല്ലാ പരീക്ഷകളും നേരത്തെ മാറ്റിവെച്ചിരുന്നു. ഇതുള്‍പ്പെടെ, ഇനിയുളള പരീക്ഷകളാണ് റദ്ദാക്കിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമനിച്ചതെന്നും അധികൃതര്‍ അറിയിച്ചു. റദ്ദാക്കിയ തീരുമാനം പശ്ചിമേഷ്യയിലെ ഇന്ത്യന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചു. റദ്ദാക്കിയ പരീക്ഷകളുടെ ഫലങ്ങള്‍ എങ്ങനെ പ്രഖ്യാപിക്കണമെന്ന് പിന്നീട് തീരുമാനിക്കും. നേരത്തെ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷകളും റദ്ദാക്കിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top