
ദമ്മാം: കോഴിക്കോട് ജില്ല സൗദി ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സി ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ. പി. ബാബുവിന് സ്വീകരണവും ഖാഇദെ മില്ലത്ത് സെന്റർ വിജയാഘോഷവും സംഘടിപ്പിച്ചു.അൽ വഫ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല കെഎംസിസി പ്രസിഡന്റ് ഫൈസൽ കൊടുമയുടെ അധ്യക്ഷതയിൽ കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ പരിപാടി ഉൽഘാടനം ചെയ്തു.

“ജൻ – അധിപത്യം വോട്ടിലുടെ“ എന്ന വിഷയം ആസ്പദമാക്കി. ഇ.പി ബാബു മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മുസ്ലിം ലീഗ് എറണാംകുളം ജില്ലാ ആക്‌റ്റിംഗ് പ്രസിഡന്റ് കവലയിൽ ഇബ്രാഹിം. സൗദി കെഎംസിസി നാഷണൽ സെക്രട്ടറി. ആലികുട്ടി ഒളവട്ടൂർ. ദമാം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സൈനുൽ ആബിദീൻ കുമളി, എന്നിവർ സംസാരിച്ചു.ന്യുനപക്ഷ, ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് പ്രത്യാശയുടെ പ്രതീകമായി ഡൽഹിയിൽ തലയുയർത്തി നിൽക്കുന്ന ഖാഇദെ മില്ലത്ത് – സെന്റർ ഉദ്ഘാടനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള ആഘോഷവും പായസ വിതരണവും ചടങ്ങിൽ വെച്ച് നടന്നു.

കെഎംസിസി സൗദി, കിഴക്കൻ പ്രാവിശ്യ നേതാക്കളായ മാലിക് മാക്ബൂൽ ആലുങ്ങൽ, ടി.ടി കരീം, റഹ്‌മാൻ കാരയാട്, ഒ.പി ഹബീബ്, അബ്ദുൽ മജീദ് കൊടുവള്ളി, നജീബ് ചീക്കിലോട്, അമീർ അലി കൊയിലാണ്ടി, എന്നിവരും സെൻട്രൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഇഖ്ബാൽ ആനമങ്ങാട്, സലാം ആലപ്പുഴ, മഹമൂദ് പൂക്കാട്. ജമാൽ മീനങ്ങാടി, ഷബീർ തേഞ്ഞിപ്പലം, സൈഫുദ്ദിൻ മുക്കം, അസ്‌ലം കോളക്കോടൻ, ജൗഹർ കുനിയിൽ, സാദിഖ് എറണാകുളം, ബൈജു കുട്ടനാട്, എന്നിവർ സംബന്ധിച്ചു. കോഴിക്കോട് ജില്ലാ കെഎംസിസി നേതാക്കളായ റിയാസ് പെരുമണ്ണ, ഫൈസൽ പി കെ, റിയാസ് കായക്കിൽ, സാലിദ് ഖാദർ, ആബിദ് പാറക്കൽ, ഷാനി പയ്യോളി, സകരിയ കിണാശ്ശേരി, അയ്യൂബ് ഫറോക്ക്, ഷൗകത്ത് അടിവാരം, സാബിത്ത് കളരാന്തിരി, അമീർ നാദാപുരം, അസ്ഹർ ജമാൽ, ഹാരിസ് കൊടുവള്ളി, വനിതാ നേതാക്കളായ ശബ്ന നജീബ്, റുഖി യ റഹ്‌മാൻ, എന്നിവർ നേതൃത്വം നൽകി.റൈഷാൻ അഹമ്മദ്. ഖിറാഅത്ത് നടത്തി.ആക്‌റ്റിംഗ് ജനറൽ സെക്രട്ടറി കലാം പന്നിയങ്കര സ്വാഗതവും. ട്രഷറർ ഷറഫു കൊടുവള്ളി നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






