Sauditimesonline

moroccan siamese
മൊറോക്കന്‍ സയാമിസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സൗദിയില്‍

കെഎംസിസി മുസാഹ്മിയ ഏരിയ കണ്‍വെന്‍ഷന്‍

മുസാഹ്മിയ: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി കുടുംബ സുരക്ഷാ പദ്ധതി ക്യാമ്പയിന്റെ ഭാഗമായി കെഎംസിസി മുസാഹ്മിയ ഏരിയ കമ്മിറ്റി കണ്‍വെന്‍ഷന്‍ നടത്തി. ഏരിയ പ്രസിഡണ്ട് ഇബ്രാഹിം വാഴമ്പുറം അധ്യക്ഷന്‍ വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു.

സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി. ആഗോള തലത്തില്‍ കെഎംസിസി യുടെ പ്രസക്തിയെ കുറിച്ചും സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചും വിശദമാക്കുകയുണ്ടായി.

അഡ്വ. അനീര്‍ ബാബു, കുടുംബ സുരക്ഷ പദ്ധതി കണ്‍വീനര്‍ സിറാജ് മേടപ്പില്‍ ആശംസകള്‍ അറിയിച്ചു. മുസാഹ്മിയ കെഎംസിസി ജനറല്‍ സെക്രട്ടറി സുബൈര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ഷാഹുല്‍ കുറ്റാളൂര്‍ നന്ദിയും പറഞു. പരിപാടിയില്‍ ചെയര്‍മാന്‍ കുഞ്ഞലവി ഹാജി ട്രഷര്‍ ആബിദ് പുത്തൂര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ഹബീബ് ഉള്ളണംപ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top