Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

മുട്ടിപ്പാട്ട് സംഘത്തിന് മലബാര്‍ ഹെറിറ്റേജ് സ്റ്റഡീസ് പുരസ്‌കാരം

ദമ്മാം: പാരമ്പര്യ തനത് കലകളെ പരിപോഷിപ്പിക്കുന്ന സംഘങ്ങള്‍ക്കു മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ദമ്മാം ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ കലാ പരിപാലന പുരസ്‌കാരം സമ്മാനിച്ചു. മലബാറിലെ നാടന്‍ മാപ്പിള കലയായ ‘മുട്ടിപ്പാട്ട്’ സംഘം ഗ്രീന്‍ വിംഗ്‌സിനാണ് പുരസ്‌കാരം. ദമ്മാമില്‍ നടന്ന പ്രൗഢ സദസ്സില്‍ സാംസ്‌കാരിക പ്രവര്‍ത്തകന്‍ റഹ്മാന്‍ കാരയാട് ഗ്രീന്‍ വിംഗ്‌സ് പ്രധിനിധി മുസ്തഫ കുറ്റ്യേരിക്ക് ഫലകവും പ്രശസ്തി പത്രവും സമ്മാനിച്ചു.

സൗദി അറേബ്യയിലെ ദമാമില്‍ ഒത്തുചേര്‍ന്ന കണ്ണൂര്‍ ജില്ലക്കാരായ ഒരുപറ്റം ചെറുപ്പക്കാരാണ് ശ്രദ്ധേയമായ മുട്ടിപ്പാട്ട് സംഘത്തിന് നേതൃത്വം നല്‍കുന്നത്. നിരവധി വേദികളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെക്കാന്‍ അവസരം ലഭിച്ച ഇവര്‍ മുട്ടിപ്പാട്ടിന്റെ ഈണവും താളവും പുതുതലമുറയ്ക്കായ് പരിചയപ്പെടുത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. പ്രവാസ ഭൂമികയില്‍ നാടന്‍ കലയുടെ പഠനത്തിനും പ്രചാരത്തിനുമായി ഇവര്‍ വഹിക്കുന്ന പങ്ക് വലുതാണെന്നു ജൂറി അംഗങ്ങള്‍ അഭിപ്രായട്ടു.

കേരളത്തിന്റെ പൈതൃക കലയുടെ ഉപാസകരായ മുസ്തഫ കുറ്റ്യേരി, സാബിത് കണ്ണൂര്‍, മുറാദ് പടപെങ്ങാട്, മുത്തലിബ് തിരുവട്ടൂര്‍, റമീസ് നടുവില്‍, സലാം മൂയ്യം, നിസാര്‍ വടക്കുംപാട്, നിയാസ് തൊട്ടിക്കല്‍, ഷബീബ് വായാട്, മൊയ്ദു പെരുമളബാദ് ഇബ്രാഹിം കോട്ട, ലിബാസ് പാപ്പിനിശേരി എന്നീ കലാകാരന്‍മാരെയാണ് ആദരിച്ചിരിക്കുന്നത്.

ആലികുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. ഓപി ഹബീബ് സ്വാഗതവും അബ്ദുല്‍ മജീദ് കൊടുവള്ളി നന്ദിയും പറഞ്ഞു. അഷ്‌റഫ് വേങ്ങാട്ട്, മുസ്ഥാഖ് കുവൈറ്റ്, മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, സാജിദ് ആറാട്ടുപുഴ, ഡോ. സിന്ധു ബിനു, മുജീബ് ഉപ്പട, ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, ഫൈസല്‍ കൊടുമ, ബഷീര്‍ ആലുങ്ങല്‍, ഷബീര്‍ തേഞ്ഞിപ്പലം, അലി ഊരകം അമീന്‍ കളിയിക്കാവിള എന്നിവര്‍സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top