Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

നവമുതലാളിത്തം തൊഴിലവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: റിയാദ് നവോദയ

റിയാദ്: തൊഴില്‍ സുരക്ഷ നഷ്ടമാകുന്നു എന്നതാണ് തൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് റിയാദ് നവോദയ. കോണ്‍ട്രാക്ട് ലേബറിങ്ങിലൂടെ കമ്പനികളില്‍ സ്ഥിരം തൊഴില്‍ എന്നത് ഇല്ലാതാകുന്നു. അതിനുപുറമേ ഹയര്‍ ആന്‍ഡ് ഫയര്‍ എന്നതാണ് രീതി. അതോടെ എല്ലാ തൊഴില്‍ ആനുകൂല്യങ്ങളും ഇല്ലാതാകുന്നു. കേരളത്തില്‍ മാത്രമാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്.

തൊഴിലാളികള്‍ക്കിടയില്‍ ജാതിമത ഭിന്നിപ്പുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രതപാലിക്കുകയും വര്‍ഗ്ഗബോധം ഊട്ടിഉറപ്പിക്കണമെന്നും നവോദയ മെയ്ദിനാചരണത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. തൊഴിലാളി താല്പര്യങ്ങള്‍ പൂര്‍ണ്ണമായും ഹനിക്കുന്ന നയങ്ങളാണ് ബി ജെ പി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് യോഗം വിമര്‍ശിച്ചു.

മെയ് ദിനാചരണം നവോദയ ജോയിന്റ് സെക്രട്ടറി പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വിക്രമലാല്‍ അധ്യക്ഷത വഹിച്ചു. മെയ്ദിന സന്ദേശം ഷൈജു ചെമ്പൂര് അവതരിപ്പിച്ചു. ഷാജു പത്തനാപുരം, അമീര്‍, നാസ്സര്‍ പൂവാര്‍, കുമ്മിള്‍ സുധീര്‍, അയ്യൂബ് കരൂപ്പടന്ന, അബ്ദുല്‍ കലാം എന്നിവര്‍ സംസാരിച്ചു. പഹല്‍ഗാം തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍, ചരിത്രകാരന്‍ എം ജി എസ് നാരായണന്‍, ശാസ്ത്രജ്ഞന്‍ കസ്തൂരി രംഗന്‍, വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍ കരുണ്‍ എന്നിവര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. ആക്ടിങ് സെക്രട്ടറി അനില്‍ മണമ്പൂര്‍ സ്വാഗതവും അനി മുഹമ്മദ് നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top