
റിയാദ്: ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് എംബസി കോണ്‍സുലാര്‍ അറ്റസ്‌റ്റേഷന്‍ സേവനം ലഭ്യമാക്കുന്നതിന് സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഉദ്യോഗസ്ഥ സംഘം പര്യടനം നടത്തുന്നു. മെയ് 9 മുതല്‍ ജൂണ്‍ 27 വരെ വിവിധ പ്രദേശങ്ങളിലെ വിഎഫ്എസ് സെന്ററുകളില്‍ സേവനം ലഭ്യമാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

മെയ് 9, 23, ജൂണ്‍ 13, 27 (ജുബൈല്‍), മെയ് 9 (സകാക്ക), മെയ് 16 (വാദി ദവാസിര്‍, അല്‍ ഖഫ്ജി), മെയ് 30 (അറാര്‍), മെയ് 23 (ഹഫര്‍ അല്‍ ബാതിന്‍), ജൂണ്‍ 13 (ഹായില്‍, ഹഫൂഫ്, അല്‍ ഖുറയ്യാത്ത്), ജൂണ്‍ 27 (ബുറൈദ) എന്നീ തീയതികളില്‍ സേവനം ആവശ്യമുളളവര്‍ വിഎഫ്എസ് വെബ്‌സൈറ്റ് വഴി അപ്പോയ്ന്റ്‌മെന്റ് നേടണം.

അല്‍ ഖോബാര്‍ വിഎഫ്എസ് സെന്ററില്‍ ജൂണ്‍ 27 വരെ വാരാന്ത്യങ്ങളില്‍ സേവനം ലഭ്യമാണ്. മെയ് 9, 10, 16, 17, 23, 24, 30, 31 ജൂണ്‍ 13, 14, 20, 21, 27, 28 എന്നീ തീയതികളില്‍ വിഎഫ്എസ് വെബ്‌സൈറ്റില്‍ അപ്പോയ്ന്റ്‌മെന്റ് നേടാമെന്നു എംബസി അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.