Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

നവോദയ വാര്‍ഷികം; നഞ്ചിയമ്മയും സുരഭിയും പങ്കെടുക്കും

റിയാദ്: നവോദയ സാംസ്‌കാരിക വേദി പതിമൂന്നാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ദേശീയ അവാര്‍ഡ് ജേതാക്കളായ നഞ്ചിയമ്മ, സുരഭി ലക്ഷ്മി എന്നിവര്‍ റിയാദിലെത്തുന്നു. ഒക്ടോബര്‍ 21 വെള്ളി വൈകുന്നേരം റിയാദ് അല്‍ഹൈര്‍ റോഡിലെ അല്‍ഒവൈദ ഫാമിലെ തുറന്ന വേദിയിലാണ് ആഘോഷ പരിപാടികള്‍. വിനോദ് കോവൂര്‍, കബീര്‍ തുടങ്ങി ‘എ80 മൂസ ടിം’ അവതരിപ്പിക്കുന്ന മ്യൂസിക്‌സ് ആന്‍ഡ് കോമഡി ഷോയും അരങ്ങേറും.

പരിപാടികളുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘത്തിന് രൂപം നല്‍കി. പൂക്കോയ തങ്ങള്‍ (ചെയര്‍മാന്‍), കുമ്മിള്‍ സുധീര്‍ (കണ്‍വീനര്‍), ഷാജു പത്തനാപുരം, അബ്ദുല്‍ കലാം, അഞ്ജു സജിന്‍ (ജോ. കണ്‍വീനര്‍മാര്‍), അനില്‍ മണമ്പൂര്‍, ഹാരിസ്, ആതിര ഗോപന്‍ (വൈ. ചെയര്‍മാന്‍), ബാബുജി, നിസാര്‍ അഹമ്മദ്, അനില്‍ മണമ്പൂര്‍, ഷൈജു ചെമ്പൂര്, അനില്‍ പിരപ്പന്‍കോട്, മനോഹരന്‍, ശ്രീരാജ്, ഗോപന്‍ കൊല്ലം, ഫെബിന്‍, അനി മുഹമ്മദ്, മിഥുന്‍, അരുണ്‍, നൗഫല്‍, സജീവന്‍, ലാല്‍, ഇസ്മായില്‍ കണ്ണൂര്‍, അഞ്ജു ഷാജു, അമീര്‍, മൃതുന്‍ എന്നിവരെ വിവിധ സബ് കമ്മിറ്റി ഭാരവാഹികളായും തെരഞ്ഞെടുത്തു. യോഗത്തില്‍ പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതസംഘം ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചു,

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top