Sauditimesonline

QURAN MUSABAKA 2
അലിഫ് ഖുര്‍ആന്‍ മുസാബഖ ഗ്രാന്റ് ഫിനാലെ

ശിശിരകാല പ്രമോഷന്‍ പ്രഖ്യാപിച്ച് നെസ്‌റ്റോ ഹൈപ്പര്‍

റിയാദ്: ശിശരകാലം ഉത്സവമാക്കാനൊരുങ്ങി പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍. ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ 30 വരെ വിന്റര്‍ പ്രമോഷന്‍ പ്രഖ്യാപിച്ചു. സൗദി അറേബ്യ, ഇന്ത്യ, പാക്കിസ്ഥാന്‍, ബള്‍ഗേറിയ, സുഡാന്‍, കൊറിയ, സ്‌പെയിന്‍, ഈജിപ്ത്, വിയറ്റ്‌നാം, സിറിയ, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണി വിന്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഈ മാസം 22 വരെ രണ്ട് ആഴ്ച നീണ്ടു നില്‍ക്കുന്ന ടൈം ടു ട്രാവല്‍ പ്രൊമോഷനില്‍ വിവിധ ഇനം ട്രോളി ബാഗുകള്‍ക്ക് പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ജെന്റ്‌സ്, ലേഡീസ്, കിഡ്‌സ് വിഭാഗത്തിലായി ആകര്‍ഷകമായ റിസ്റ്റ്-വാചിന്റെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.

ഷീ ലോഞ്ച് പ്രമോഷന്റെ ഭാഗമായി മെയ്ക് അപ് സെറ്റ്, ലേഡീസ് വാലറ്റ് എന്നിവ ലഭ്യമാണ്. ഈ മാസം 12 വരെ ബ്യൂട്ടി സീക്രട് പ്രമോഷനില്‍ ശിശിരകാല ചര്‍മ സംരക്ഷണം ഉള്‍പ്പെടെ ആവശ്യമായ നിരവധി ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ബ്‌ളാങ്കറ്റ്, കാര്‍പ്പറ്റ്, കംഫര്‍റ്റര്‍ എന്നിവയുടെ വിപുലമായ ശേഖരവും പ്രൊമോഷന്റെ ഭാഗമാണ്. സൗദിയിലെ മുഴുവന്‍ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലും വിന്റര്‍ പ്രൊമോഷന്‍ ലഭ്യമാണെന്നും മമാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top