നിലമ്പൂര്‍ പ്രവാസി ഇഫ്താര്‍ സംഗമം

റിയാദ്: നിലമ്പൂര്‍ പ്രവാസി സംഘടന ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സുലൈ എക്‌സിറ്റ് പതിനാറിലെ വിശ്രമ കേന്ദ്രത്തില്‍ നടന്ന ഇഫ്താര്‍ സംഗമം മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്‌റഫ് പരുത്തിക്കുന്നന്‍ അദ്ധ്യക്ഷത വഹിച്ചു.

സൈനുല്‍ ആബിദീന്‍ ഒറ്റകത്ത്, റസാക്ക് അറക്കല്‍, സുല്‍ഫിക്കര്‍ ചെമ്പാല, ഷാജില്‍ മേലേതില്‍, റിയാസ് വരിക്കോടന്‍ എന്നിവര്‍ പ്രസംഗിച്ചു. കാളികാവ് പ്രവാസി അസോസിയേഷന്‍ പ്രതിനിധി നാസര്‍ കാരയില്‍ ആശംസ നേര്‍ന്നു. സെക്രട്ടറി ജാഫറലി മൂത്തേടത്ത് സ്വാഗതവും മന്‍സൂര്‍ ബാബു അയ്യാര്‍പൊയില്‍ നന്ദിയും പറഞ്ഞു.

നിലമ്പൂര്‍ നഗരസഭ പരിധിയിലുള്ള പ്രവാസികളുടെ കൂട്ടായ്മ നിലമ്പൂര്‍ പ്രവാസി സംഘടന 23 വര്‍ഷത്തിലേറെയായി റിയാദില്‍ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കൂട്ടായ്മയുമായി സഹകരിക്കാന്‍ താത്പര്യമുളള റിയാദിലുളള നിലമ്പൂര്‍ നിവാസികള്‍ 053 027 9289,050 146 6425 നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

Leave a Reply