Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

ലേണ്‍ ദി ഖുര്‍ആന്‍ അഞ്ചാം ഘട്ടം; പാഠപുസ്തകം പ്രകാശനം ചെയ്തു

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പഠന പദ്ധതിയുടെ അഞ്ചാം ഘട്ട ഒരുക്കങ്ങള്‍ക്ക് തുടക്കം. ഇതിന്റെ ഭാഗമായി ലേണ്‍ ദി ഖുര്‍ആന്‍ പാഠപുസ്തകം പ്രകാശനം ചെയ്തു. സോഷ്യല്‍ ഡെവലപ്‌മെന്റ് ആന്റ് ഹ്യൂമന്‍ റിസോഴ്‌സസ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബത്ഹ കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ മേധാവി ശൈഖ് ഡോ. അലി ബിന്‍ നാസര്‍ അല്‍ ശല്‍ആന്‍ പ്രകാശനം നിര്‍വഹിച്ചു. അറഫാത്ത് കോട്ടയം ഏറ്റുവാങ്ങി. ഗൈഡന്‍സ് സെന്റര്‍ ഉപമേധാവി ശൈഖ് സ്വാലിഹ് ബിന്‍ നാസര്‍ അല്‍ഖത്താഫും സന്നിഹിതനായിരുന്നു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം ബുസ്താനി അധ്യക്ഷത വഹിച്ചു

മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണത്തില്‍ നിന്നുളള സൂറത്തുല്‍ ജാസിയ മുതല്‍ ഖാഫ് വരെയാണ് പാഠഭാഗം. പാഠപുസ്തകം സൗദി അറേബ്യയിലെ, ജിദ്ദ, യാമ്പു, റിയാദ്, ദമാം, അല്‍കോബാര്‍, അഖ്‌റബിയ, വാദിദവാസിര്‍, ബീഷ, ഖമീസ്മുശൈത്ത്, ജുബൈല്‍ ഉള്‍പ്പെടെ 30 ലേണ്‍ ദി ഖുര്‍ആന്‍ സെന്ററുകളില്‍ ലഭ്യമാണ്. കേരളത്തിലും പാഠപുസ്തകം ലഭ്യമാക്കിയിട്ടുണ്ട്.

ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം ബുസ്താനി അധ്യക്ഷത വഹിച്ചു, ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍, ബത്ഹ ഗൈഡന്‍സ് സെന്റര്‍ മലയാളവിഭാഗം ദാഈ മുഹമ്മദ് കുട്ടി കടന്നമണ്ണ, അബ്ദുറഹ്മാന്‍ മദീനി, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, ഫൈസല്‍ ബുഖാരി എന്നിവര്‍ പ്രകാശാന ചടങ്ങില്‍ പങ്കെടുത്തു. സിഗ്ബത്തുള്ള, ഷംസുദ്ദീന്‍ പുനലൂര്‍, ഇക്ബാല്‍ വേങ്ങര, മുജീബ് ഒതായി എന്ന നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top