റിയാദ്: ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശം പ്രാബല്യത്തില്‍. ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്തതിനാല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് എയര്‍ലൈന്‍ കമ്പനികള്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് പിന്‍വലിച്ചു.
സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് എയര്‍ലൈന്‍ കമ്പനികള്‍ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചു. ഫെ്രബു 14ന് ശേഷം ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ഇന്നലെ വരെ ടിക്കറ്റ് എടുത്തവരോട് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഇന്ത്യയിലേക്ക് യാത്ര ചെയ്യാമെന്ന് എയര്‍ലൈന്‍ കമ്പനികള്‍ അറിയിച്ചു.
82 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. സൗദി അറേബ്യ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളും പട്ടികയില്‍ ഉള്‍പ്പെടും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്ത്യയിലെത്താമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗരേഖ വ്യക്തമാക്കുന്നു. ഗള്‍ഫ് പ്രവാസികള്‍ക്ക് ആശ്വാസമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.