Sauditimesonline

gea1
ഇന്ത്യന്‍ സാംസ്‌കാരിക വാരാഘോഷത്തോടെ റിയാദ് പൂരത്തിന് നാളെ തുടക്കം

ലോകം ചുറ്റാനിറങ്ങിയ മലയാളികള്‍ക്ക് റിയാദില്‍ സ്വീകരണം

റിയാദ്: ഇന്ത്യന്‍ രജിസ്‌ട്രേഷനുളള മഹീന്ദ്ര ഥാറില്‍ ലോകം ചുറ്റാനിറങ്ങിയ മലയാളി യുവാക്കള്‍ക്ക് ഊഷ്മള സ്വീകരണം. മുഹമ്മദ് ഹാഫിസചനും ഹിജാസ് ഇഖ്ബാലചനും റിയാദ് ടാകീസും കെഎംസിസിയും സ്വീകരണം ഒരുക്കി. യുഎഇയില്‍ നിന്നാണ് ഇരുവരും റിയാദിലെത്തിയത്.

ഇന്ത്യയുടെ കരുത്തും വൈവിധ്യവും ലോകത്തിന് പരിചയപ്പെടുത്താനാണ് സഞ്ചാരമെന്ന് അവര്‍ പറഞ്ഞു. ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണ് റിയാദിലെ പ്രവാസി സമൂഹം സമ്മാനിച്ചത്. സ്വദേശികളും വിദേശികളും മികച്ച പിന്തുണയാണ് നല്‍കുന്നത്. ഇന്ത്യന്‍ രജിസ്‌ട്രേഷനുളള റൈറ്റ് ഹാന്റ് വാഹനത്തിന് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് തടസ്സം നേരിട്ടിരുന്നു. കേരളത്തില്‍ നിന്നുളള സഞ്ചാരികളാണെന്നും പ്രവേശനം അനുവദിക്കണമെന്നും ഗതാഗത മന്ത്രാലയത്തിന് ഇ മെയില്‍ ചെയ്തതോടെ പ്രത്യേകം അനുമതി നല്‍കി. ഇതോടെയാണ് ഇവര്‍ക്ക് സൗദി അതിര്‍ത്തിയില്‍ പ്രവേശനം നേടാന്‍ കഴിഞ്ഞത്.

സൗദിയില്‍ ഒരു മാസം ചെലവഴിച്ച് പരമാവധി പ്രവിശ്യകള്‍ സന്ദര്‍ശനം നടത്തും. സൗദിയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ തബൂക്ക് അതിര്‍ത്തിയിലൂടെ ജോര്‍ദാന്‍, ഇസ്രായേല്‍, ഈജിപ്ത് വഴി ആഫ്രിക്കയിലെത്താനാണ് ഇവരുടെ ശ്രമം. ഒരു വര്‍ഷം സമയം എടുത്ത് 50 രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുമെന്നും ഇവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top