Sauditimesonline

watches

എം.ഇ.എസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു

റിയാദ്: മുസ്ലിം എഡ്യുകേഷണല്‍ സൊസൈറ്റി മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ഖുര്‍ആന്‍ മനപ്പാടമാക്കിയവരെയും ആദരിച്ചു. പ്ലസ് ടൂ സയന്‍സ് വിഷയത്തില്‍ അമല്‍ ഫിറോഷ് തയ്യില്‍, അദീബാ അബ്ദുല്‍ റഹിമാന്‍, കോമേഴ്‌സില്‍ സുല്‍ത്താന യൂനുസ്, ഹുദാ ഹാരീസ് (ഹുമാനിറ്റീസ് സ്ട്രീം), ഖുര്‍ആന്‍ മന:പാഠമാക്കിയ ഐമന്‍ ആഷിഖ് അബ്ദുല്‍ റഹിമാന്‍, ഫെമിന്‍ ഫാത്വിമ മൂത്താട്ട് തഹ്‌സീന്‍ റഹ് മാന്‍ മൂത്താട്ട്, ദാമിന്‍ എം യാക്കൂബ് എന്നിവര്‍ക്ക് പ്രശംസാ പത്രവും സ്വര്‍ണ മെഡലും സമ്മാനിച്ചു. മുഹമ്മദ് ഇക്ബാല്‍. അബദുല്‍ ഗഫൂര്‍, ആഷിഖ് മുഹമ്മദ്, മുജീബ് മൂത്താട്ട്, സൈനുല്‍ ആബിദ്, സത്താര്‍ കായംകുളം, മുഹമ്മദ് ഖാന്‍, മൈമൂന അബ്ബാസ് എന്നിവര്‍ ഉപഹാരം വിതരണം ചെയ്തു.
പരിപാടിയില്‍ പ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സ് സത്താം ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴസിറ്റി അസി. പ്രഫസര്‍ ഡോ. നസീമാ ഉത്ഘാടനം ചെയ്തു. സത്താര്‍ കായംകുളം, ഷഫ്‌ന നിഷാന്‍, അഷറഫ് വടക്കേവിള, നവാസ് റഷീദ്, ആഷിഖ് മുഹമ്മദ്, ഹബീബ് റഹ്മാന്‍, പ്രസംഗിച്ചു. നിസാര്‍ അഹമ്മദ്, സലീം പള്ളിയില്‍, സാജിദ് ആലപ്പുഴ, അന്‍വര്‍ ഐദീദ്, സൈഫുദീന്‍ ഹെര്‍ഫി, മുഹമ്മദ് ഖാന്‍, മുജീബ് മൂത്താട്ട് എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ കലാവിരുന്നും അരങ്ങേറി. എം.ഇ.എസ് വനിതാ വിംഗ് സാരഥികളായ ഷഫ്‌നാ നിഷാന്‍, സെല്‍വ ഐദീദ്, ഷഫ്‌ന ഫൈസല്‍, നജ്മ നിസാര്‍, ഡോ. യാസ്മിന്‍, ഫര്‍സാന അബ്ദുല്‍ അസീസ്, റസിയ സലീം, സൗദാ മുനീബ്, മോളി മുജീബ്, സാബിറാ ലബീബ് നേതൃത്വം നല്‍കി. ഫെമിന്‍ ഫാത്വിമ അവതാരകയായിരുന്നു. അലീനാ സാജിത്, നേഹ ഫാത്വിമ എന്നിവര്‍ ഗാനം ആലപിച്ചു. സൈനുല്‍ ആബിദ് സ്വാഗതവും ഫൈസല്‍ പൂനൂര്‍ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top