
റിയാദ്: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. തലാലിന്റെ കുടുംബത്തിന് ദിയാ ധനം നല്‍കി മാപ്പ് നേടാന്‍ ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് ശിക്ഷ നീട്ടിവെച്ചച്ചത്. ഇതുസംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഫെയ്‌സ് ബുക്കില്‍ പങ്കുവച്ചു. അതേസമയം, സൗദി വ്യവസായ പ്രമുഖന്‍ സാജന്‍ ലത്തീഫും ചാണ്ടി ഉമ്മനും ഒരാഴ്ചയായി നടത്തിയ ചര്‍ച്ചകളാണ് വധശിക്ഷ നീട്ടിവെയ്ക്കാന്‍ ഇടയാക്കിയത്.

Sajan Latif
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഇതുവരെ മറ്റാര്‍ക്കും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സാജന്‍ ലത്തീഫ് സൗദിടൈംസിനോട് പറഞ്ഞു. നിമിഷ പ്രിയയുടെ മോചനം മാത്രമാണ് ലക്ഷ്യം. വാര്‍ത്തകളില്‍ ഇടം നേടാന്‍ താല്‍പര്യമില്ല. മറ്റുളളവരുടെ അവകാശവാദങ്ങളോട് പ്രതികരിക്കാനുമില്ല. ചാണ്ടി ഉമ്മന് എല്ലാ കാര്യങ്ങളും അറിയാം. നിലവില്‍ വധശിക്ഷ നീട്ടിവെക്കുകമാത്രമാണ് ചെയ്തിട്ടുളളത്. മോചനത്തിന് ശേഷം എല്ലാകാര്യങ്ങളും വ്യക്തമാക്കും -സാജന്‍ ലത്തീഫ് പറഞ്ഞു.

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ചുമതലപ്പെടുത്തിയവര്‍ ചര്‍ച്ചക്ക് ശ്രമം നടത്തിയെങ്കിലും കുടുംബവുമായി നേരിട്ട് ചര്‍ച്ചക്കു കഴിഞ്ഞില്ല. സുന്നി പണ്ഡിതരും സൂഫി നേതാക്കളും ഗോത്ര തലവന്‍മാരും വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ച നടത്തി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. കുടുംബവുമായി ചര്‍ച്ച നടത്താന്‍ ചാണ്ടി ഉമ്മന് മാത്രമാണ് സാധിച്ചത്.

നിമിഷപ്രിയയുടെ മോചനത്തിന് ശ്രമിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സാമുവല്‍ ജറോമും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വധശിക്ഷ നീട്ടിവെച്ചത് സ്ഥിരീകരിച്ചിട്ടുണ്ട്. യെമന്‍ പൗരന്‍ തലാലിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. ജൂലൈ 16ന് വധശിക്ഷ നടപ്പിലാക്കാനായിരുന്നു യമന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.
നിമിഷപ്രിയയെ മോചിപ്പിക്കാന്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിദേശകാര്യ മന്ത്രാലയം, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവരുമായി ഗവര്‍ണര്‍ സംസാരിച്ചിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആവശ്യപ്പെടുന്ന ദിയാ ധനം നല്‍കാന്‍ തയ്യാറാണെന്നും യൂസഫലി ഗവര്‍ണറെ അറിയിച്ചിരുന്നു.

2017 ജൂലൈ 25ന് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ക്രൂര പീഡനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ച് കൊലപ്പെടുത്തി തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ വാട്ടര്‍ ടാങ്കില്‍ കഷ്ണങ്ങളാക്കി ഒളിപ്പിച്ചെന്നാണ് നിമിഷ പ്രിയക്കെതിരായ കേസ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





