Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

വോട്ടു കൊളള തെളിവു സഹിതം; രാഹുല്‍ ഗാന്ധിക്കു ഒഐസിസി പിന്തുണ

റിയാദ്: ഇന്ത്യ ഭരിക്കുന്നത് ബിജെപി നേതൃത്വത്തിലുള്ള വ്യാജ ഭരണകൂടമാണെന്ന് റിയാദ് ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി. ഇന്ത്യന്‍ ജനാധിപത്യത്തെ വോട്ടു കൊള്ളയിലൂടെ ആട്ടിമറിച്ചാണ് മോദി അധികാരത്തിലെത്തിയതെന്നും ഒഐസിസി ആരോപിച്ചു. ബിജെപിയും സംഘപരിവാരവും നടത്തിയ വോട്ടു കൊള്ള തെളിവു സഹിതം പുറത്തുകൊണ്ടു വരുകയും രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ രാഹുല്‍ഗാന്ധി നടത്തുന്ന ധീരമായ പോരാട്ടത്തിന് ജനാധിപത്യ വിശ്വാസികളുടെ ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു.

വരാനിരിക്കുന്നത് കടുത്ത പോരാട്ടത്തിന്റെ നാളുകളാണ്. നമ്മുടെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ഇനി ഏക പ്രതീക്ഷ രാഹുല്‍ഗാന്ധി മാത്രമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാളാണയാള്‍. അദ്ദേഹം നടത്തുന്ന പോരാട്ടത്തിന് ബിജെപി സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ ചിന്തിക്കുന്ന എല്ലാ വിഭാകമാളുകളുടെയും കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ ശക്തമായ പിന്തുണ ഉണ്ടാകണമെന്നും നേതാക്കള്‍അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top