Sauditimesonline

edapa 2
ആത്മീയ ചൈതന്യവും സാംസ്‌കാരിക വിരുന്നും സംഗമിച്ച ഇഫ്താര്‍ വിരുന്ന്

എണ്ണപ്പാടങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യം; നിരവധി ഡ്രോണുകള്‍ തകര്‍ത്തു

റിയാദ്: സഊദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണ ശ്രമങ്ങള്‍ തുടരുന്നു. കിഴക്കന്‍ പ്രവിശ്യ, മധ്യ മേഖല, റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍, തെക്കു കിഴക്കന്‍ ഭാഗത്തെ ശൈബ എണ്ണപ്പാടം എന്നിവ ലക്ഷ്യമാക്കിയാണ് ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍. ലക്ഷ്യം കാണുന്നതിനു മുമ്പ് ഡ്രോണുകളെ സഊദി വ്യോമ പ്രതിരോധ സംവിധാനം ആകാശത്ത് തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സഊദി അറേബ്യ ഉള്‍പ്പെടെയുളള ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി വ്യോമാക്രമണ ശ്രമം നത്തെുന്നുണ്ട് ഇതു പ്രധാനമായും പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസ്, റിയാദിലെ യുഎസ് എംബസി, വിവിധ എണ്ണപ്പാടങ്ങള്‍, ഊര്‍ജ കേന്ദ്രങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടാണ്. ആക്രമണങ്ങളെ സഊദി പ്രതിരോധമന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാല്‍മാന്‍ തുര്‍ക്കി പ്രതിരോധമന്ത്രിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അപലപിച്ചു.

അതിനിടെ ഗള്‍ഫ് രാജ്യങ്ങളെയും ജോര്‍ദാനെയും ലക്ഷ്യമിട്ട് നടക്കുന്ന ഇറാന്റെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുനൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ പാസാക്കിയ പ്രമേയം സഊദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.

ഇന്നലെ പുലര്‍ച്ച റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍ ലക്ഷ്യമാക്കി പറന്ന ഡ്രോണ്‍ സഊദി വ്യോമ പ്രതിരോധ സേന വെടിവച്ച് തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂടാതെ അല്‍ ഖര്‍ജിലും എംറ്റി ക്വാര്‍ട്ടര്‍ മുരുഭൂമിയിലും ഏഴ് ഡ്രോണുകള്‍ തടയുകയും നശിപ്പിക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം കിഴക്കന്‍ പ്രവിശ്യയില്‍ ആറു ഡ്രോണുകളും തകര്‍ത്തു. ഇതുവരെ സഊദി വ്യോമപരിധിയില്‍ പ്രവേശിച്ച രണ്ട് ഡസനിലധികം ഡ്രോണുകള്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top