Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

ഒളവണ്ണ അബൂബക്കര്‍ ദാരിമിക്ക് പണ്ഡിത പ്രതിഭ പുരസ്‌കാരം സമ്മാനിച്ചു

കോഴിക്കോട്: റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്‍ (കെ.ഡി.എം.എഫ് റിയാദ്) പാറന്നൂര്‍ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭ പുരസ്‌കാരം സമസ്ത കേന്ദ്ര മുശാവറ അംഗവും പണ്ഡിതനുമായ ഒളവണ്ണ അബൂബക്കര്‍ ദാരിമിക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ് സമ്മാനിച്ചത്.

പണ്ഡിതന്‍മാരെ ആദരിക്കുകയെന്നത് പുണ്യപ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. പുരസ്‌കാരം നല്‍കി ആദരിക്കുകയെന്നത് ഇസ്ലാമിന്റെ ആവിര്‍ഭാവകാലം മുതല്‍ തുടരുന്ന രീതിയാണ്. ജ്ഞാനത്തിന്റെ എല്ലാ മേഖലയിലും അവഗാഹമുള്ള പണ്ഡിതനായ ഒളവണ്ണ അബൂബക്കര്‍ ദാരിമി മഹാ പണ്ഡിതനും സമസ്തയുടെ ട്രഷററുമായിരുന്ന പാറന്നൂര്‍ പി.പി ഇബ്രാഹിം മുസ്‌ലിയാരുടെ പേരിലുള്ള അവാര്‍ഡിന് തികച്ചും അര്‍ഹനാണ്. വര്‍ഷങ്ങളായി അദ്ദേഹവുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാന്‍മാര്‍ കാണിച്ചുതന്ന അതേരീതിയില്‍ ഇസ്ലാം ഇവിടെ നിലനില്‍ക്കണം. അതിനുവേണ്ടിയാണ് സമസ്ത പ്രവര്‍ത്തിക്കുന്നത്. സമസ്തയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ല. അതിന് ആരും മുതിരേണ്ടതില്ല. അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ നശിപ്പിക്കപ്പെടും. സമസ്ത നൂറാം വാര്‍ഷിക സമ്മേളനം വിജയിപ്പിക്കാന്‍ കര്‍മരംഗത്തിറങ്ങണമെന്നും ജിഫ്‌രി തങ്ങള്‍ ആഹ്വാനം ചെയ്തു. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമാകണം. സുപ്രഭാതത്തിന്റെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസൂയ ഉണ്ടാവും. പത്രത്തെ വളര്‍ത്തുന്ന വിമര്‍ശനങ്ങളാണ് നടക്കുന്നത്. വിമര്‍ശനങ്ങളിലൂടെ പത്രത്തിന്റെ പ്രചാരം വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ മുബശ്ശിര്‍ തങ്ങള്‍ ജമുല്ലൈലി അധ്യക്ഷനായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രശസ്തിപത്ര സമര്‍പ്പണം നടത്തി. കെ.ഡി.എം.എഫ് മുഖ്യരക്ഷാധികാരി മുസ്തഫ ബാഖവി പെരുമുഖം അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ട്രഷറര്‍ സൈനുല്‍ ആബിദ് മച്ചക്കുളം പ്രശസ്തി പത്രം വായിച്ചു. സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, മുശാവറ അംഗം എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.കെ രാഘവന്‍ എം.പി, അഡ്വ. പി.ടി.എ റഹീം എം.എല്‍.എ, എം.പി അബ്ദുല്‍ഗഫൂര്‍ (സൂര്യ), ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ശമീര്‍ പുത്തൂര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ഒ.പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും കണ്‍വീനര്‍ അബ്ദുല്‍ കരീം പയോണ നന്ദിയും പറഞ്ഞു.

അബ്ദുല്‍ ബാരി ബാഖവി, അബ്ദുറഷീദ് ഫൈസി വെള്ളായിക്കോട്, യൂസഫ് കാക്കഞ്ചേരി, റാഷിദ് കാക്കുനി, കെ.എന്‍ എസ് മൗലവി, സുബൈര്‍ കുറ്റിക്കാട്ടൂര്‍, സയ്യിദ് മിര്‍ബാത്ത് തങ്ങള്‍, ത്വാഹ യമാനി, നൂറുദ്ദീന്‍ ഫൈസി, അസ്ലം ബാഖവി പാറന്നൂര്‍, അബ്ദുള്ള ബാഖവി വാവാട്, അബ്ദുറഹ്മാന്‍ ഫറോക്ക്, ബഷീര്‍ താമരശ്ശേരി, ഷറഫുദ്ദീന്‍ സഹ്‌റ എം.എം പറമ്പ്, ജുനൈദ് മാവൂര്‍, സിദ്ദീഖ് ഇടത്തില്‍, എന്‍ജിനീയര്‍ മാമുക്കോയ ഹാജി, അബ്ദുസമദ് പെരുമുഖം, അബ്ദുസ്സലാം കളരാന്തിരി, ശരീഫ് തല്‍പ്പെരുമണ്ണ, എന്‍.കെ ശരീഫ് കകട്ടിപ്പാറ, ശാഫി കൈതപ്പൊയില്‍, അഷ്‌റഫ് കൊടുവള്ളി, ജാസിര്‍ ഹസനി, സഫറുള്ള കൂളിമാട്, മുജീബ് ഫൈസി പൂലോട്, അലി അക്ബര്‍ മുക്കം, ഷറഫുദ്ദീന്‍ കൊട്ടാരക്കോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top