Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഓണ്‍ലൈന്‍ ഇടപാടില്‍ വര്‍ധന; ബാങ്ക് ശാഖകള്‍ പൂട്ടുന്നു

റിയാദ്: സൗദിയില്‍ ഒരു വര്‍ഷത്തിനിടെ 3.8 ശതമാനം ബാങ്ക് ശാഖകള്‍ അടച്ചതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ വര്‍ധിച്ചതാണ് ബാങ്ക് ശാഖകള്‍ പൂട്ടാന്‍ കാരണം. വിവിധ ബാങ്കുകളുടെ 76 ശാഖകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം സൗദിയില്‍ വിവിധ ബാങ്കുകളുടെ 2008 ശാഖകളാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ആദ്യ പാദത്തെ കണക്കുകള്‍ പ്രകാരം ബാങ്ക് ശാഖകള്‍ 1932 എണ്ണമായി കുറഞ്ഞു. 76 ശാഖകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ബാങ്ക് ശാഖകള്‍ അടച്ചത്. ഇവിടെ 27 ശാഖകള്‍ പൂട്ടി.

റിയാദ് പ്രവിശ്യയില്‍ 607 ബാങ്ക് ശാഖകളുടെ സ്ഥാനത്ത് 588 എണ്ണമായി കുറഞ്ഞു. 3.1 ശതമാനമാണ് അടച്ചുപൂട്ടിയത്. 384 ബാങ്ക് ശാഖകളുണ്ടായിരുന്ന കിഴക്കന്‍ പ്രവിശ്യയില്‍ 369 എണ്ണമാണ് നിലവിലുളളത്.

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. വിവിധ ഇ-വാലറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് അനുമതിയും നല്‍കി. അതുകൊണ്ടുതന്നെ കറന്‍സി ഉപയോഗം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതാണ് ബാങ്ക് ശാഖകളുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top