Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

ഉമ്മന്‍ ചാണ്ടി അനുസ്മരണവും സിവി പത്മരാജന്‍ അനുശോചനവും

റിയാദ്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനം ആചരിച്ചു. റിയാദ് ഒഐസിസിയുടെ നേതൃത്വത്തില്‍ ബത്ഹ സബര്‍മതിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. കെപിസിസി പ്രസിഡന്റും മുന്‍ മന്ത്രിയുമായ സിവി പത്മരാജന്റെ നിര്യാണത്തില്‍ അനുശോചന യോഗവും നടന്നു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ ഫൈസല്‍ ബാഹസ്സന്‍, അബ്ദുള്ള വല്ലാഞ്ചിറ, അഡ്വ: എല്‍.കെ അജിത്ത്, രഘുനാഥ് പറശ്ശിനിക്കടവ്, ബാലു കുട്ടന്‍, അമീര്‍ പട്ടണത്ത്, അബ്ദുല്‍ കരീം കൊടുവള്ളി, സക്കീര്‍ ധാനത്ത്, ജോണ്‍സണ്‍ മാര്‍ക്കോസ്, അശ്‌റഫ് മേച്ചേരി, നാദിര്‍ഷാ റഹ്മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, മാത്യൂസ് എറണാകുളം, വിന്‍സന്റ് തിരുവനന്തപുരം എന്നിവര്‍ ഇരുവരെയും അനുസ്മരിച്ചു.

ജൂലൈ 25ന് റിയാദില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍ പങ്കെടുക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. അന്‍സായി ഷൌക്കത്ത്, ജംഷി തുവ്വൂര്‍, നാസര്‍ കല്ലറ, റഫീഖ് പട്ടാമ്പി, മുസ്തഫ കുമരനെല്ലൂര്‍, റസാഖ് ചാവക്കാട്, മുജീബ് മണ്ണാര്‍മല എന്നിവര്‍ നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top