Sauditimesonline

nesto
പതിനെട്ടിന്റെ നിറവില്‍ ഹെപ്പര്‍ നെസ്‌റ്റോ; സമ്മാനപ്പെരുമഴയൊരുക്കി പ്രൊമോഷന്‍

‘ദി എഡ്ജ് ഓഫ് ലവ്’ വെബ് സീരിസ്; പോസ്റ്റര്‍ പ്രകാശനം

റിയാദ്: മലയാളം ഓണ്‍ലൈന്‍ മീഡിയ ടുഡേയ്‌സ് റിയാദും സ്‌നാപ് സ്‌റ്റോറീസും അവതരിപ്പിക്കുന്ന ‘ദി എഡ്ജ് ഓഫ് ലവ്’ വെബ്‌സിരീസ് പോസ്റ്റര്‍, ട്രെയ്‌ലെര്‍ എന്നിവയുടെ പ്രകാശനം നടന്നു. അസിസിയ നെസ്‌റ്റോയില്‍ നടന്ന പരിപാടിയില്‍ നസ്‌റ്റോ ജനറല്‍ മാനേജര്‍ ഷിനോജ്, അല്‍ റയാന്‍ പൊളി ക്ലിനിക് എംഡി മുഷ്താഖ് മുഹമ്മദലി0 എന്നിവര്‍ ചേര്‍ന്ന് പോസ്റ്റര്‍ പ്രകാശനം ചെയ്തു.

ഷിഹാബ് കൊട്ടുകാട്, മിഡിയാ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ട്രെയ്‌ലെര്‍ പ്രകാശനം ചെയ്തു. ന്യൂ ഏജ് ജനറല്‍ സെക്രട്ടറി എം. സാലി, ഷാരോണ്‍ ഷെരീഫ്, ഫോര്‍ക്ക വൈസ് ചെര്‍മാന്‍ സൈഫ് കായംകുളം, മിത്ര പ്രസിഡന്റ് നൗഷാദ് ചിറ്റാര്‍, ഷാജഹാന്‍ ചാവക്കാട് ജോണ്‍സന്‍ മാര്‍ക്കോസ് എന്നിവര്‍ സംസാരിച്ചു.

റിയാദിലെ പ്രമുഖരെ അണിനിരത്തിയാണ് വെബ്‌സീരിസ് ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയ, ജീവകാരുണ്യ പ്രവര്‍ത്തകര്‍, ബിസിനസ്, മീഡിയ, സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ വേഷമിടുന്നു. അരുണ്‍ കൃഷ്ണയാണ് സംവിധാനവും എഡിറ്റിംഗും. മാളവിക അനില്‍, അഞ്ജലി സുധീര്‍ എന്നിവരും വേഷമിടുന്നു. സ്‌റ്റോറി, സ്‌ക്രീന്‍ പ്ലേയ് സജീര്‍ ചിതറയാണ് നിര്‍വ്വഹിച്ചത്, ക്രീയേറ്റീവ് ഹെഡ് സിയാദ് വര്‍ക്കല, സംഗീതം ഷുഐബ് മരക്കാര്‍, ഡിഒപി ആന്റ് ഡയലോഗ് ദിപു ജി, പിആര്‍ഒ നൗഷാദ് അബ്ദുല്ല, സപ്പോര്‍ട്ടിങ് ഷാജഹാന്‍ കോട്ടയം എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

ഫഹദ് മേയോന്‍, അനില്‍ കുമാര്‍, സുധീര്‍ പാലക്കാട്, ഷാജഹാന്‍ കോട്ടയം, ആഷിഫ് റസാഖ്, അനില്‍ കുമാര്‍, രഞ്ജിനി അനില്‍, ജില്‍ ജില്‍ മാളവന്‍, അന്‍വര്‍ റഷീദ്, നുമീര്‍ ഒമര്‍, അനസ് മുഹമ്മദ്, ശ്രുതി, ഡോ. നാസില, ഇജാസ്, ജസീം, ടിന്‍സി, മുന്ന, ആതിര എന്നിവര്‍ നേതൃത്വം നല്‍കി. ഓഗസ്റ്റ് രണ്ടാം വാരം സാമൂഹിക മാധ്യമങ്ങളില്‍ ‘ദി എഡ്ജ് ഓഫ് ലവ്’ പ്രകാശനം ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top