Sauditimesonline

steaphan
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ ജോസഫ് നാട്ടില്‍ നിര്യാതനായി

പക്ഷാഘാതം: എട്ടു മാസം ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് എട്ടു മാസം റിയാദിലെ അല്‍മവാസാത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് യാക്കര സ്വദേശി രാജേഷ് ബാബു ബാലകൃഷ്ണന്‍ (48) മരിച്ചു. പാലക്കാട് മേട്ടുപാളയം സ്ട്രീറ്റ് പുത്തന്‍ വീട്ടില്‍ ബാലകൃഷ്ണന്‍ സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ സുചിത്ര. ഏകമകന്‍ ശ്രീയാന്‍.

മൂന്നു വര്‍ഷം റിയാദിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിയിരുന്നു. രാത്രി ഭക്ഷണത്തിനുശേഷം ഉറങ്ങാന്‍ കിടന്ന രാജേഷ് ബാബു രാവിലെ ജോലിക്ക് ഹാജരായില്ല. സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോള്‍ തറയില്‍ വീണുകിടന്ന നിലയില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചു. അവശ നിലയില്‍ ആയതിനാല്‍ എയര്‍ ആംബുലന്‍സ് സൗകര്യത്തില്‍ മാത്രമേ നാട്ടിലെത്തിക്കാന്‍ സാധിക്കൂ എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

എട്ടു മാസം നടത്തിയ ചികിത്സയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് ചികിത്സക്കായി നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് മരണം. 2013 മുതല്‍ 2018 വരെ അഞ്ച് വര്‍ഷം ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു. നാല് വര്‍ഷം നാട്ടില്‍ നിന്നത്തിന് ശേഷം വീണ്ടും തൊഴില്‍ തേടിയെത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top