
റിയാദ്: തിരുവനന്തപുരം-റിയാദ് സെക്ടറില്‍ സൗദിയ എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി പ്രവാസി പാസഞ്ചര്‍ ഫോറം അറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശിന് നിവേദനം കൈമാറി. എംപിയുടെ ശുപാര്‍ശയോടൊപ്പം കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുമെന്ന് ഫോറം ഭാരവാഹികള്‍ അറിയിച്ചു. ഇതിനുപുറമെ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും സൗദി എയര്‍ലൈന്‍സ് ഡയറക്ടര്‍ക്കും നിവേദനം സമര്‍പ്പിച്ചു.

പുതുതായി രൂപീകരിച്ച ഫോറം ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഡോ. അബ്ദുല്‍ അസീസ് (ചെയര്‍മാന്‍), അലക്‌സ് കൊട്ടാരക്കര (ജനറല്‍ സെക്രട്ടറി), ബഷീര്‍ കോട്ടയം (ട്രഷറര്‍), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.

ശിഹാബ് കൊട്ടുകാട്, റഹ്മാന്‍ മുനമ്പത്ത്, ബാലുകുട്ടന്‍ (രക്ഷാധികാരികള്‍), അനസ് ഓച്ചിറ, നിസാര്‍ പള്ളിക്കശ്ശേരില്‍ (വൈസ് ചെയര്‍മാന്‍മാര്‍), നിഷാദ് ആലങ്കോട്, അശോക് കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിന്‍സെന്റ് കെ ജോര്‍ജ് (0531279054റിയാദ് കോര്‍ഡിനേറ്റര്‍) നിസാമുദീന്‍ (053284 8635 ജിദ്ദ കോര്‍ഡിനേറ്റര്‍), ഇസ്മായില്‍ നൗഷാദ് (0506806315 ദമ്മാം കോര്‍ഡിനേറ്റര്‍) ഇംതിയാസ് അഹമ്മദ് (0540753261 തമിള്‍ കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍) എന്നിവരെ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






