‘പാപ’ റിയാദ് ഇഫ്താര്‍ മീറ്റ്

റിയാദ്; പെരിന്തല്‍മണ്ണ പ്രവാസി അസോസിയേഷന്‍ (പാപ) ഇഫ്താര്‍ സംഘടിപ്പിച്ചു. വെള്ളിയാഴ്ച എക്‌സിറ്റ് 18ലെ ലാഹിറ ഓഡിറ്റോറിയത്തില്‍ നടന്ന സമൂഹ നോമ്പ് തുറയില്‍ റിയാദിലെ പെരിന്തല്‍ മണ്ണ നിവാസികളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

പാപ ഉപദേശക സമിതി അംഗം ഇബ്രാഹിം സുബ്ഹാന്‍, മുഖ്യാതിഥി കലാഭവന്‍ റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബഷീര്‍ ഫൈസി റമദാന്‍ സന്ദേശം നല്‍കി. പ്രസിഡന്റ് മുഹമ്മദലി നെച്ചിയില്‍ അദ്യക്ഷത വഹിച്ചു. ആക്ടിങ്ങ് സെക്രട്ടറി ശശി കട്ടുപ്പാറ സ്വാഗതവും ട്രഷറര്‍ മുജീബ് മണ്ണാര്‍മല നന്ദിയും പറഞ്ഞു.

വര്‍ക്കിങ്ങ് പ്രസിഡന്റ് റഫീഖ് പൂപ്പലം, പ്രോഗ്രാം കണ്‍വീനര്‍ ആഷിക്ക് കക്കൂത്ത് എന്നിവരുടെ നേതൃത്തത്തില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗം സക്കീര്‍ ദാനത്, കമ്മിറ്റി അംഗങ്ങളായ അന്‍വര്‍ വേങ്ങൂര്‍, മാനുപ്പ നെച്ചിയില്‍, അസ്‌ക്കര്‍ കാട്ടുങ്ങല്‍, മുഹമ്മദലി കുന്നപ്പളി,

നാസര്‍ മംഗലത്ത്, ബഷീര്‍ കട്ടുപ്പാറ, ഹകീം പാതാരി, ഫിര്‍ദൗസ് മേലാറ്റൂര്‍, ഹംസ സെമീര്‍, ഫിറോസ് പാതാരി, ഉനൈസ് കാപ്പ്, മുജീബ് കൊയിസന്‍, സൈതാലിക്കുട്ടി കാപ്പ്, ഫിറോസ് നെന്മിനി, മെയ്തു ആനമങ്ങാട്, സജേഷ് യു. പി, ഹുസൈന്‍ ഏലംകുളം, സലാം പാങ്ങ്, സക്കീര്‍ കട്ടുപ്പാറ, ബക്കര്‍ ഷാ, ഹക്കീം വൈലോങ്ങര, നൂര്‍ മഠത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

Leave a Reply