Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

സ്വകാര്യ സ്‌കൂള്‍ ട്യൂഷന്‍ ഫീസ് നിയന്ത്രിക്കും

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ സ്‌കൂളുകള്‍ ഈടാക്കുന്ന ട്യൂഷന്‍ ഫീസ് നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ക്ക് വിദ്യാഭ്യാസ മന്ത്രി അംഗീകാരം നല്‍കി. സ്വകാര്യ സ്‌കൂളുകള്‍ ട്യൂഷന്‍ ഫീസ് നിരക്ക് രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി.

അധ്യായന വര്‍ഷം ആരംഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് ഫീസ് നിരക്കും പ്രാബല്യത്തില്‍ വരുന്ന തീയതിയും മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന ഫീസുകളില്‍ മാറ്റം വരുത്താന്‍ അനുമതിയില്ല. അധ്യായന വര്‍ഷം തുടങ്ങിയതിന് ശേഷം ഫീസ് നിരക്ക് ഉയര്‍ത്താന്‍ കഴിയില്ലെന്നും ഫീസ് നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥ വ്യക്തമാക്കുന്നു.

സ്വകാര്യ വിദ്യാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഫീസ് നിരക്കുകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തും. ഫീസ് സംബന്ധിച്ച് രക്ഷാകര്‍ത്താക്കളുടെ പരാതികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നിരക്ക് അടിസ്ഥാനമാക്കി ആയിരിക്കും പരിഹരിക്കുക.

വിദ്യാഭ്യാസ മന്ത്രാലയം പ്രൈവറ്റ് സ്‌കൂള്‍ ഫീസ് പ്രോഗ്രാം വഴി സ്വകാര്യ സ്‌കൂളുകളെ നിരീക്ഷിക്കാന്‍ കഴിയുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top