Sauditimesonline

trump 2
സൗദി-യുഎസ് സൈനിക, സാമ്പത്തിക കരാര്‍

റിയാദ് ഓ.ഐ.സി.സി. അംഗത്വ ക്യാമ്പയിന്‍ സമാപിച്ചു

റായാദ്: ആറു മാസം നീണ്ടു നിന്ന റിയാദ് ഓ.ഐ.സി.സി. അംഗത്വ ക്യാമ്പയിന്‍ സമാപിച്ചു. പതിനാലു ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പയിനില്‍ അംഗമായവരുടെ അപേക്ഷകള്‍ കെ.പി.സി.സി. യില്‍ സമര്‍പ്പിക്കും. ഇതിനായി ജില്ലാ കമ്മറ്റികള്‍ ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയെ ഏല്പിച്ചു തുടങ്ങി.

സഫ മക്ക ഓഡിറ്റോറിയത്തില്‍ പ്രസീഡിയും കമ്മിറ്റി കണ്‍വീനര്‍ നവാസ് വെള്ളിമാട്കുന്ന് മെമ്പര്‍ഷിപ്പ് ഫോമുകള്‍ ജില്ലാ കമ്മിറ്റികളില്‍ നിന്നു ഏറ്റു വാങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ ജില്ലാ കമ്മിറ്റികള്‍ അംഗത്വ ഫോം സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, സലിം കളക്കര, യഹിയ കൊടുങ്ങലൂര്‍, ഷാനവാസ് മുനമ്പത്, ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, നാഷണല്‍ ഭാരവാഹി റഹ്മാന്‍ മുനമ്പത്ത്, സത്താര്‍ കായംകുളം വിവിധ ജില്ലാ ഭാരവാഹികളായ സുരേഷ് ശങ്കര്‍, ബഷീര്‍ കോട്ടയം, ഫൈസല്‍ പാലക്കാട്, അമീര്‍ പട്ടണത്ത്, സുഗതന്‍ നൂറനാട്, ബാലു കുട്ടന്‍, സകീര്‍ ദാനത്ത്, സോണി തൃശൂര്‍, വൈശാഖ് പാലക്കാട്, ജംഷാദ് തുവൂര്‍, വിനീഷ് ഒതായി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top