Sauditimesonline

dr icf
ഡോ. ഫയാസ് റഹ്മാന്‍ ഖാന് ആര്‍.എസ്.സി നോടെക് അവാര്‍ഡ്

വിദേശ ഡ്രൈവര്‍: മൂന്ന് മാസം മാതൃരാജ്യത്തെ ലൈസന്‍സ് ഉപയോഗിക്കാം

റിയാദ്: സൗദി അറേബ്യയില്‍ ഡ്രൈവര്‍ വിസയിലെത്തുന്നവര്‍ക്ക് മൂന്ന് മാസം മാതൃരാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി. സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്.

വിദേശ രാജ്യങ്ങളില്‍ നിന്ന് റിക്രൂട് ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് മാതൃരാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാനാണ് അനുമതി. പരമാവധി മൂന്ന് മാസമാണ് മാതൃ രാജ്യത്തു നിന്നു നേടിയ ലൈസന്‍സ് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത്. നിശ്ചിത കാലയളവിനുളളില്‍ സൗദി ഡ്രൈവിംഗ് ലൈസന്‍സ് നേടണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

വിദേശ ഡ്രൈവിംഗ് ലൈസന്‍സ് അറബി ഭാഷയില്‍ തര്‍ജ്ജിമ ചെയ്ത് കൈവശം സൂക്ഷിക്കണം. ഇത് അംഗീകൃത ട്രാന്‍സിലേഷന്‍ സെന്റര്‍ സാക്ഷ്യപ്പെടുത്തുകയും വേണം.

സൗദിയില്‍ പ്രൈവറ്റ് ഡ്രൈവിംഗ് ലൈസന്‍സ്, ജനറല്‍ ഡ്രൈവിംഗ് ലൈസന്‍, ഹെവി ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി ആറു വിഭാഗങ്ങളിലാണ് ലൈസന്‍സ് അനുവദിക്കുന്നത്. ഇതിന് തുല്യമായ ലൈസന്‍സ് നേടിയവര്‍ക്ക് അതേ വിഭാഗത്തിലുളള വാഹനങ്ങള്‍ ഓടിക്കാനാണ് അനുമതിയെന്നും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top