Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

കോവിഡ് പ്രതിരോധം: പ്രധാനമന്ത്രി കിരീടാവകാശിയുമായി ഫോണില്‍ സംസാരിച്ചു.

റിയാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലിഫോണില്‍ സംസാരിച്ചു. കൊവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്നുള്ള ആഗോള സാഹചര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ജനങ്ങളുടെ ആരോഗ്യത്തിന് പുറമെ സാമ്പത്തിക രംഗത്തെയും ഗുരുതരമായി ബാധിക്കുന്ന സവിശേഷ സാഹചര്യം അതിജീവിക്കാന്‍ യോജിച്ച പരിശ്രമങ്ങളുണ്ടാവണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യ മുന്‍കൈയെടുത്ത് സാര്‍ക്ക് രാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ച കാര്യവും പ്രധാനമന്ത്രി പരാമര്‍ശിച്ചു. സമാനമായ രീതിയില്‍ ജി 20 രാജ്യങ്ങളുടെ യോഗം സൗദിയുടെ നേതൃത്വത്തില്‍ വിളിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അനുകൂലമായാണ് പ്രതികരിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top