റിയാദ്: ചെറിയ സഹായങ്ങളുടെ വലിയ മാതൃക തീര്‍ക്കുകയാണ് ഒരു കൂട്ടം കലാകാരന്‍മാര്‍. കൊവിഡ് പ്രതിസന്ധിയില്‍ വിശപ്പടക്കാതെ ആരും ഉണ്ടാവരുത്. അതുമാത്രമാണ് ലക്ഷ്യം. പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തം അഭ്യസിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ചേര്‍ന്ന് സമാഹരിച്ച ഭക്ഷ്യ വിഭവങ്ങള്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തു.
ഇന്ത്യാ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുളളവര്‍ക്കാണ് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തത്. ദിവസ വേതനത്തിന് ജോലിക്കു പോകുന്ന നൂറുകണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ അരി, പഞ്ചസാര, തേയില, പാചക എണ്ണ, പയറുവര്‍ഗങ്ങള്‍, പച്ചക്കറി എന്നിവയാണ് വിതരണം ചെയ്തത്. ചെറുകിട, ഇടത്തരം കരാര്‍ കമ്പനികളുടെ കീഴില്‍ ജോലി ചെയ്യുന്നവരും പ്രതിസന്ധിയിലാണ്. ഇവിടങ്ങളിലും ഭക്ഷ്യ വിഭവങ്ങള്‍ വിതരണം ചെയ്തു. ഒരാഴ്ചയില്‍ അധികം ഉപയോഗിക്കാനുളള വിഭവങ്ങളാണ് ഓരോരുത്തര്‍ക്കും നല്‍കിയത്. ദിവസം ശരാശരി 100 കിറ്റുകളാണ് വിതരണം ചെയ്തത്. ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഭക്ഷ്യ വസ്തുക്കളുടെ സംഭരണവും വിതരണവും നടത്തിയത്. വിഷ്ണു വിജയന്‍, അരുണ്‍, അശോക്, ജുനു, നിഖില്‍, ഹുസൈന്‍, ഷഫീഖ്, ജയന്‍, മുരളി, ആരിഫ്, മനോഹര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






