Sauditimesonline

HORMUZ
ഹോര്‍മുസ് ഉപരോധിക്കാന്‍ ട്രംപ്; പടയൊരുക്കവുമായി യുഎസ് നേവി

ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ പ്രവാസോത്സവം നവംബര്‍ 19ന്

റിയാദ്: ജീവകാരുണ്യ, കലാ, സാംസ്‌കാരിക കൂട്ടായ്മ പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. പ്രവാസോത്സവം-2021 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി നവംബര്‍ 19 ന് റിയാദ് എക്‌സിറ്റ് 18ലെ വലീദ് ഈവന്റ് റസ്റ്റ് ഹൗസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യു എ ഇ ലെ ജീവക്കാരുണ്ണ്യ പ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരി, റൈസ് ബാങ്ക് എന്ന ആശയം നടപ്പിലാക്കി ജീവകാരുണ്യരംഗത്ത് വേറിട്ട സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സലാം ടിവിഎസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

2016 ല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പായി പ്രവര്‍ത്തനം ആരംഭിച്ച പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ 35 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. അംഗങ്ങളിലേറെയും സാധാരണ തൊഴിലാളികളും ഹൗസ് ഡ്രൈവറാന്മാരാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ അസ്ലം പാലത്ത്, പ്രസിഡണ്ട് സലീം വാലിലപ്പുഴ, ജോ. സെക്രട്ടറി സലാം തിരുവമ്പാടി,ട്രഷറര്‍ നസീര്‍ തൈക്കണ്ടി, പി ആര്‍ ഒ സാജിം പാനൂര്‍, പ്രോഗ്രാം കൊടിനേറ്റര്‍മാരായ അരുണ്‍ നിലമ്പൂര്‍, നസീര്‍ ചെര്‍പ്പുളശ്ശേരി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top