Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

ഓണ്‍ലൈന്‍ തട്ടിപ്പ്; ജാഗ്രതവേണമെന്ന് മന്ത്രാലയം

റിയാദ്: ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ജാഗ്രതവേണമെന്ന് വാണിജ്യ മന്ത്രാലയം. വന്‍കിട ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കച. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടള്‍ തുറന്ന് പരസ്യം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.

കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുള്ളതും വാണി ജ്യ മന്ത്രാലയത്തിന്റെ മഅ്‌റൂഫ് സേവനത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളെ മാത്രമേ വിശ്വസിക്കാന്‍ പാടുളളൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.
ഓണ്‍ലൈന്‍ സ്‌റ്റോറുകളുടെ തെറ്റായ വിലാസം പരസ്യപ്പെടുത്തുക, ഉല്‍പന്നങ്ങളുടെ വ്യാജ റിവ്യൂകള്‍ പ്രചരിപ്പിക്കജശ, വ്യാജ ഓഫറുകള്‍ എന്നിവ നിയമലംഘനമാണ്.

വ്യാജ ഓണ്‍ലൈന്‍ സ്‌റ്റോറുകളെ കണ്ടെത്തി പ്രവര്‍ത്തനം മരവിപ്പിക്കാനുളള ശ്രമങ്ങള്‍ തുടരുകയാണെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. നിയമ ലംഘനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്, വെബ്‌സൈറ്റ്, 1900 എന്ന ടോള്‍ ഥ്രീ നമ്പര്‍ എന്നിവയില്‍ ഏതിലെങ്കിലും മന്ത്രാലയം ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top